പൂമ്പാറ്റ സിനി ഇനി ആറ് മാസത്തേക്ക് ജയിലിലെ അഴിക്കുള്ളിൽ

തൃശൂർ . നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി ഇനി ആറ് മാസത്തേക്ക് ജയിലിൽ. തൃശൂർ പൊലീസ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കവർച്ച, വ്യാജ സ്വണ്ണം പണയം വയ്ക്കുക, സാമ്പത്തിക തട്ടിപ്പ്, അക്രമണം തുടങ്ങി 35 ഓളം കേസുകളിലെ പ്രതിയാണ് സിനി.

എറണാകുളം പള്ളുരുത്തി സ്വദേശിനിയായ സിനിയെ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിക്കുകയായിരുന്നു.