നീയില്ലായിരുന്നെങ്കിൽ മകൾക്ക് പിറന്നാൾ ആശംസയുമായി പൂർണിമയും ഇന്ദ്രജിത്തും

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഇവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

ഇന്ന് ഇളയ മകൾ നക്ഷത്രയുടെ ജന്മദിനമാണ്. നച്ചുവിന് ജന്മദിനാശംസകൾ നേരുകയാണ് അച്ഛനും അമ്മയും ചേച്ചി പ്രാർഥനയും. എന്റെ പ്രിയപ്പെട്ട നച്ചുമ്മയ്ക്ക് പിറന്നാൾ ആശംസകൾ. അച്ഛൻ നിന്നെ അളവറ്റ് സ്നേഹിക്കുന്നു,” എന്നാണ് ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. എന്നാൽ അമ്മ പൂർണിമ “ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വർഷങ്ങൾ. എന്റെ കുഞ്ഞുമോൾക്ക് പിറന്നാൾ ആശംസകൾ,” എന്നാണ് കുറിച്ചിരിക്കുന്നത്

 

View this post on Instagram

 

11 years of unconditional love ♥️ Happy birthday to my little girl! @nakshatraindrajith #countingmyblessings#mamasgirl

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ. വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ,” എന്നാണ് പ്രാർഥന കുറിച്ചത്.