പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ എല്ലാ ജില്ലയിലും ഉള്ളവർ

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽപെട്ടവർ ഭൂരിഭാഗവും കേരളത്തിൽ. കുമ്മനം രാജ ശേഖരൻ,വൽസൻ തില്ലങ്കേരി, ശശികല ടീച്ചർ തുടങ്ങി ആർ എസ് എസ്, ഹിന്ദു ഐക്യ വേദി നേതാക്കൾ എല്ലാം ഇതിൽ ഉണ്ട് എന്നാണ് വിവരം. മാത്രമല്ല ഓരോ ജില്ലയിലും ആക്രമ സംഭവം ഉണ്ടായാൽ ആ സമയത്ത് തന്നെ തട്ടേണ്ട ആർ.എസ്.എസ്, ബിജെപി, യുവ മോർച്ചാ നേതാക്കളുടെ പട്ടിക മുൻ ഗണനാ ക്രമത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൈവശം ഉണ്ട്. ഇപ്പോൾ ഇതിൽ ചില ലിസ്റ്റുകൾ മാത്രമാണ്‌ എൻ ഐ എ കണ്ടെടുത്തത്. ജില്ലാ തലത്തിൽ പോപ്പുലർ ഫ്രണ്ട് എതിർ മത വിഭാഗങ്ങൾക്കെതിരേ തയ്യാറാക്കിയ മരണ വാറണ്ടുകളുടെ ലിസ്റ്റ് ഇനിയും കണ്ടെത്തിയിട്ടില്ല.

ഇത്രയും വിവരങ്ങൾ പുറത്ത് വന്നപ്പോൾ കേരള പോലീസ് എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ ലിസിൽ ഉള്ള ആളുകൾക്ക് ജീവനു ഭീഷണി ഉള്ളതിനാൽ സുരക്ഷ നല്കാൻ പോലീസിനു ബാധ്യത ഉണ്ട്. മാത്രമല്ല ലിസ്റ്റ് ഉണ്ടാക്കിയവരെ മുഴുവൻ പിടിച്ച് അകത്തിടാൻ നിയമം ഉപയോഗിക്കണം. ഈ ഹിറ്റ്‌ലിസ്റ്റുകൾ എവിടെയെങ്കിലും സുരക്ഷിതമായി, ഭദ്രമായി വെച്ചവയല്ല.

ലിസ്റ്റുകൾ വിഭജിച്ചു ജില്ലാചുമതലക്കാർക്കും വിവിധ സ്ക്വാഡുകൾക്കും കൈമാറിയിട്ടുള്ളതാണ്.പാലക്കാട് നിന്നും പിടിച്ചെടുക്കപ്പെട്ട ഒരു പെൻഡ്രൈവിൽ ഇത്തരത്തിൽ ലിസ്റ്റുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അത് വലിയൊരു ലിസ്റ്റിന്റെ ഭാഗമാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.ഈ ലിസ്റ്റിൽ ഇടം പിടിച്ചവരിൽ വിവിധ മത, സാമുദായിക നേതാക്കൾ, വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിലെ നേതാക്കൾ, സാംസ്കാരിക രംഗത്തും ഔദ്യോഗിക രംഗത്തും ഉള്ളവർ , വിരമിച്ചവർ എന്നിവർ ഒക്കെയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ മരന വാറണ്ടുകൾക്കെതിരെ ചെറു വിരൽ ചലനം പോലും കേരളാ പോലീസ് ചെയ്തിട്ടില്ല. കേരളത്തിൽ വലിയ വർഗീയ ലഹളക്ക് അതായത് 1921ലെ മലപ്പുറത്ത് നടന്ന കലാപത്തേ അനുസ്മരിപ്പിക്കും വിധം നടത്താനുള്ള ആസൂത്രണം ആയിരുന്നു. എന്തായാലും ലിസ്റ്റുമായി ബന്ധപ്പെട്ട് ഏതാനും പേർ മാത്രമേ അറസ്റ്റിൽ ആയിട്ടുള്ളു. മഹാ ഭൂരിപക്ഷം വരുന്ന ലിസ്റ്റ് തയ്യാറാക്കിയവരും നടപ്പാക്കുന്നവരും ഇപ്പോഴും നാട്ടിൽ സജീവമാണ്‌. മരണ വാറണ്ടുകൾ തയ്യാറാക്കിയത് ശരിയത്ത്, ഖുറാൻ, ഹദീസ് വിശ്വാസ സമ്മ്ഹിതകളുടെ പേരിലാണ്‌ എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നാട്ടിലെ കോടതികളേ എല്ലാം മറികടന്ന് ഇത്തരത്തിൽ ശിക്ഷിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ സമൂഹത്തിൽ അശാന്തി ചെറുതല്ല. ലിസ്റ്റുകൾ കണ്ടെടുക്കപ്പെട്ടു എന്നുള്ളത് കൊണ്ട് ലിസ്റ്റിൽ പെട്ടവർക്ക് നേരെയുള്ള ഭീഷണി ഇല്ലാതാകുന്നില്ലല്ലോ.ഈ സാഹചര്യത്തിൽ ഇതേ കേന്ദ്ര ഏജൻസികൾ ഇടപെട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കുള്ള സുരക്ഷ അടിയന്തിരമായി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കളും അണികളും ഇപ്പോഴും സോഷ്യൽ നീഡിയയിൽ വൻ ഭീഷണി മുഴക്കുകയാണ്‌. ഹിന്ദുക്കളേ ഉന്മൂലനം ചെയ്യും എന്ന രീതിയിൽ സോഷ്യൽ മീഡിയ കമന്റുകൾ വന്നു കൊണ്ടിരിക്കുന്നു. ഒറിജിനൽ ഐ.ഡികളിൽ നിന്നുള്ള ഇത്തരം കമന്റുകൾക്ക് പോലീസിനു സ്വമേധയാ കേസെടുക്കാവുന്നതാണ്‌. പരാതി നല്കിയാലും പോലീസിനു ഇത്തരക്കാരുടെ പേരിൽ ജാമ്യമില്ലാ കേസ് എടുക്കേണ്ടി വരും. സ്ളീപ്പർ സെല്ലുകൾക്കും ഭീകര വാദത്തിനും എതിരേ ഏറ്റവും സക്തമായ നടപടികൾ ഇപ്പോൾ യു.പി, കർണ്ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്‌ എടുക്കുന്നത്. അവിടെ സോഷ്യൽ മീഡിയയിൽ രാജ്യ വിരുദ്ധ കമന്റുകളും അക്രമത്തിനു ആഹ്വാനം ചെയ്യുന്ന കമന്റുകളും ഇട്ടാൽ പിന്നെ കിടക്കുന്നത് ജയിലിൽ അറയിൽ ആയിരിക്കും. 

പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റുകൾ ഇപ്പോഴും സജീവമാണ്‌. വിരലിൽ എണ്ണാവുന്നവർ മാത്രമേ അറസ്റ്റിൽ ആയിട്ടുള്ളു. അതിനാൽ തന്നെ ഭീഷണി സമൂഹത്തിലൊം അനവധി ആളുകൾക്ക് തുടരുകയാണ്‌. ഇതിനിടയിലാണ്‌ മുഖ്യമന്ത്രിയുടെ ന്യായീകരന രീതിയിൽ ഉള്ള പ്രസ്ഥാവന വന്നത്. കാനം രാജേന്ദ്രൻ, എം എ ബേബി, ആലപ്പുഴ എം.പി ആരിഫ് ഇവരെല്ലാം പോപ്പുലർ ഫ്രണ്ടിനെ ന്യായീകരിക്കുന്ന രീതിയിൽ എന്ന തോന്നും വിധം നടത്തിയ പ്രസ്ഥാവനകൾ ഇപ്പോൾ കേരള സമൂഹത്തേ തന്നെ അമ്പരപ്പിച്ചിരിക്കുന്നു