ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ യശസുയര്‍ത്താന്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

ലക്‌നൗ. ഇന്ത്യയുടെ യശസ് ലോകത്തിന് മുമ്പില്‍ ഉയര്‍ത്തുവനായി ജനങ്ങള്‍ക്ക് മുമ്പില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരന്ദ്രേമോദി. സങ്കല്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന ഒമ്പത് പ്രമേയങ്ങളാണ് മഹാമന്ദിറിന്റെ ഉദ്ഘാടന ചടങ്ങില്‍ അദേഹം അവതരിപ്പിച്ചത്. ഇവ നടപ്പാക്കണമെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ജലസംരക്ഷണം മുതല്‍ വെഡ് ഇന്‍ വരെയുള്ള ഒമ്പത് പ്രമേയങ്ങളാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ജലസംരക്ഷണം, ഡിജിറ്റല്‍ ഇന്ത്യ, വീടിന് സമീപത്തെ പ്രദേശങ്ങള്‍ വൃത്തിയോട് സൂക്ഷിക്കുക, തദ്ദേശീയമായ പ്രദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുക, രാജ്യത്തെ പൂര്‍ണമായും അറിഞ്ഞതിന് ശേഷം മറ്റ് രാജ്യങ്ങള്‍ സന്ദര്‍സിക്കാനായി പോകുക എന്നും പ്രധാനമന്ത്രി പറയുന്നു.

കര്‍ഷകര്‍ ജൈവ കൃഷിക്ക് പ്രധാന്യം നല്‍കണമെന്നും ഇതിലൂടെ ഭൂമിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദൈനംദിന ജീവിതത്തില്‍ മില്ലറ്റുകള്‍ ഉപയോഗിക്കുക. ശാരീരികക്ഷമത കൈവരിക്കാന്‍ യോഗയിലോ കായിക വിനോദങ്ങളിലോ ഏര്‍പ്പെടുക എന്നും. പാവപ്പെട്ട ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങാവുക എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.