പ്രധാനമന്ത്രി നരേന്ദ്രമോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജക്കാർത്തയിലെത്തി

20മത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യോനേഷ്യയില്‍ എത്തി. ഉച്ചകോടിയില്‍ തന്ത്രപ്രധാനമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍. 18മത് പൂര്‍വ്വേഷ്യന്‍ ഉച്ചക്കോടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തും.

ജി 20 സമ്മേളനം 9, 10 തീയതികളില്‍ നടക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടന്ന് തിരിച്ചെത്തുന്നത്. നരേന്ദ്രമോദിയുടെ തിരക്ക് കണക്കിലെടുത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യോനേഷ്യ അറിയിച്ചു. ഊര്‍ജ്ജ സുരക്ഷ പരിസ്ഥിതി, ഡിജിറ്റല്‍, ആരോഗ്യം എന്നി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

ജക്കാര്‍ത്തയില്‍ എത്തിയ കാര്യം പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അതേസമയം 21മത് ആസിയാന്‍ ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി ഫിലിപ്പീന്‍സ് ഏറ്റെടുക്കുമെന്നാണ് വിവരം. മ്യാന്‍മര്‍ ആയിരുന്നു പദവി ഏറ്റെടുക്കേണ്ടത്. എന്നാല്‍ സൈന്യം അട്ടിമറി നടത്തിയത് ആസിയാന്‍ എതിര്‍ത്തു.