പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാരിസില്‍ വന്‍ സ്വീകരണം, ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണി നരേന്ദ്രമോദിയെ സ്വീകരിച്ചു

പാരീസ്. ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാരിസിലെ ഓര്‍ലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സ്വീകരണം. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന ഇന്ത്യന്‍ പ്രവാസികളെ അദ്ദേഹം അഭിവാദ്യം ചെയ്തു.

ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പ്രധാമനന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കും. ഒപ്പം ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാര്‍ച്ചര്‍, പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും.

പ്രതിരോധം, ബഹിരാകാശം എന്നി മേഖലകളില്‍ കൂടുതല്‍ സഹകരിക്കുവനാണ് ധാരണ. തുടര്‍ന്ന് ലാ സീന്‍ മ്യൂസിക്കേലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഫ്രാന്‍സ് സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന് ശക്തി പകരും എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.