അഴിമതിയുടെ എല്ലാ വേരും അറുത്തുമാറ്റും, ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും; അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല,“ പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആണ്‌ നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് ഭാവിയിലേക്കുള്ള വഴിമാപ്പായിട്ടാണ് കണക്കാക്കുന്നത്.

അല്ലാതെ ആശയങ്ങൾ മാത്രമല്ല,“ അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ജിഡിപി കേന്ദ്രീകൃത വീക്ഷണം മനുഷ്യകേന്ദ്രീകൃതമായ ഒന്നിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ എല്ലാ മേഖലയിലും ലോകത്ത് ഒന്നാമത്തേ നിലയിലേക്ക് കുതിക്കുകയാണ്‌. ലോകം വളരെ പ്രയാസപ്പെടുന്ന വേളയിലും കോവിഡ് സമയത്ത് പോലും നമ്മൾ ഒന്നിനും പുറകോട്ട് പോയില്ല.ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എങ്ങനെ മാറുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ”ഏറെക്കാലമായി ഇന്ത്യയെ നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് കണ്ടിരുന്നത്. ഇപ്പോൾ അത് നൂറുകോടി അഭിലഷങ്ങളുടെ മനൗഷ്യരായി മാറി. വിശക്കുന്ന 100 കോടിയിൽ നിന്നും നമ്മൾ മാറിയിരിക്കുന്നു. ഇന്ത്യയിൽ രണ്ട് ബില്യൺ വൈദഗ്ധ്യമുള്ള കരങ്ങളാണുള്ളത്.

അടുത്ത ഏതാനും ദശാബ്ദങ്ങളിൽ വൻതോതിലുള്ള ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാൻ ഇന്ത്യക്ക് കഴിയും. ഓരോ ഇന്ത്യൻ പൗരനും രാജ്യത്തിനു വിലപ്പെട്ടതാണ്‌. ഈ ജന സംഖ്യ നമുക്ക് അനുഗ്രഹമാകും. രാജ്യത്തിനായി ലാഭവിഹിതം കൊയ്യാൻ ഇന്ത്യയുടെ ജനസംഖ്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്റെ ജീവിതം ചെറിയതാണ്‌. ചെറിയ കാലപരിധി മാത്രം..എന്നാൽ അടുത്ത 1,000 വർഷത്തേക്ക് ഓർമിക്കപ്പെടുന്ന വളർച്ചയ്ക്ക് അടിത്തറ പാകാനുള്ള മികച്ച അവസരമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. ഇന്നത്തേ ഇന്ത്യക്കാർക്കും അടുത്ത 1000 കൊല്ലത്തേക്കുള്ള ഇന്ത്യാ മഹാ രാജ്യത്തിന്റെ അടിത്തറ പാകാനുള്ള അവസരമാണ്‌.ഒരു കാലത്ത് ഒരു വലിയ വിപണിയായി മാത്രം കണ്ടിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള വിപണികൾ കൈപ്പിടിയിലാക്കി. ഇന്ത്യയില്ലാതെയും നമ്മുടെ ഉല്പാദനം ഇല്ലാതെയും ലോകത്തിനു മുന്നോട്ട് പോകാൻ ആവാത്ത അവസ്ഥയാണിന്ന്.

നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.നിരുത്തരവാദപരമായ സാമ്പത്തിക നയങ്ങളും ജനപ്രീതിയും ഹ്രസ്വകാല രാഷ്ട്രീയ ഫലങ്ങൾ നൽകിയേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ സാമൂഹികവും സാമ്പത്തികവുമായ വില നല്കേണ്ടിവരും.ഇന്ത്യയുടെ ജി 20 പ്രസിഡൻസി മൂന്നാം ലോകമെന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലും ആത്മവിശ്വാസത്തിന്റെ വിത്ത് പാകി, പ്രധാനമന്ത്രി പറഞ്ഞു.

ജി20 യുടെ കൗണ്ട്ഡൗണിനിടയിൽ, മൂന്നാം ലോക രാജ്യങ്ങൾ — അല്ലെങ്കിൽ ഗ്ലോബൽ സൗത്ത് — വരും വർഷങ്ങളിൽ ലോകമെമ്പാടും വളർച്ചയിൽ വൻ പങ്ക് വഹിക്കും.ജി20യിൽ ആഫ്രിക്കയാണ് ഞങ്ങൾക്ക് മുൻഗണന; എല്ലാ ശബ്ദങ്ങളും കേൾക്കാതെ ഭൂമിയുടെ ഒരു ഭാവി പദ്ധതിയും വിജയിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു.ഭൂമിയിൽ ഒരു വിഭാഗമോ ഒരു രാജ്യമോ കഷ്ടത അനുഭവിക്കുന്നു എങ്കിൽ നാം നേടുന്ന വളർച്ചക്ക് ഫലം ഉണ്ടാകില്ല. നമ്മുടെ കുടുംബം മാത്രം രക്ഷപെട്ടാൽ പോരാ..നമുക്ക് ലോകത്തിലെ കഷ്ടത അനുഭവിക്കുന്നവരെയും രക്ഷിക്കണം. നമ്മളും ഒരുകാലത്ത് ആ കഷ്ടപ്പാടിലൂടെയാണ്‌ കടന്ന് ഇവിടെ എത്തിയത്.

വലരുമ്പോൾ വന്ന വഴികൾ മറക്കരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു.ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ അഭിസംബോധന ചെയ്യുന്നതിനുള്ള ഇന്ത്യയുടെ നയം ആണ്‌ ആഫ്രിക്കൻ രാജ്യങ്ങളോടു സഹാനുഭൂതി.ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ പ്രമേയം ‘വസുധൈവ കുടുംബകം’ എന്നതാണ്‌. ലോകമേ തറവാട് എന്നും പറയാം..വസുധൈവ കുടുംബകം‘ എന്നത് വെറും മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ധാർമ്മികതയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമഗ്ര തത്ത്വചിന്തയാണ്,“ അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം സംഭാഷണവും നയതന്ത്രവും മാത്രമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.