രാജസ്ഥാനില്‍ 300 മെഗാവാട്ട് സോളാര്‍ പ്ലാന്റിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും

ജയ്പൂര്‍. എന്‍എല്‍സി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച നിര്‍വഹിക്കും. 1756 കോടി രൂപ മുതല്‍ മുടക്കില്‍ രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ബാര്‍സിംഗ്‌സറിലാണ് 300 മെഗാവാട്ട് സോളാര്‍ പവര്‍ പ്ര ജക്ട് സ്ഥാപിക്കുന്നത്.

പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുക. നെറ്റ് സീറോ വിഷന്‍ എന്ന ലക്ഷ്യം കൈവരിക്കുക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നിവയാണ് സോളാര്‍ പദ്ധതിയുടെ ലക്ഷ്യം. ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന സോളാര്‍ പ്ലാന്റില്‍ നിരവധി അത്യാധുനിക സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നു.

750 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വലിയ തോതില്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.