ചേട്ടനും ചേച്ചിയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.. സോഷ്യൽ മീഡിയകളിൽ ഇരുവർക്കും ആശംസകൾ നിറയുകയാണ്. ആരാധകർ തങ്ങളുടെ സൂപ്പർതാരത്തിന്റെ വിശേഷപ്പെട്ട ദിവസം ആരാധകർ ആഘോഷമാക്കി.

സിനിമാകുടുംബത്തിൽ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വിവാഹ വാർഷിക ദിനത്തിൽ പൃഥ്വിരാജും ആശംസയുമായെത്തി. ‘ചേട്ടനും ചേച്ചിയ്ക്കും ഹാപ്പി ആനിവേഴ്‌സറിയെന്നാണ് പൃഥ്വിരാജ് കുറിച്ചത്. മോഹൻലാലും സചിത്രയും പൃഥ്വിരാജും സുപ്രിയയുമുള്ള ഒരു മനോഹര ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്

അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. നടനെ സംവിധാനം ചെയ്യുന്ന ലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വൈകാതെ തന്നെ എമ്പുരാൻ തുടങ്ങും. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ ലൂസിഫറിന്റെ രണ്ടാം ഭാഗം തുടങ്ങാനാണ് സാധ്യത.