ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. ഈ ലോക്ക് ഡൗൺകാലത്തും ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. സുഹൃത്തും സഹപ്രവർത്തകനുമായ പൃഥ്വിരാജ് ദുൽഖറിനെ ജന്മദിനാശംസയുമായി രാവിലെയെത്തി. നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ ദുൽഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.

കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടിൽ സന്ദർശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ വൈറലായത്. ഇതു കൂടാതെ പൃഥ്വിയും ദുൽഖറും തങ്ങളുടെ ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും വൈറലായത് അടുത്തിടെ തന്നെ. പൃഥ്വിരാജിന് പുറമേ ഭാര്യ സുപ്രിയ മേനോനും ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കുവച്ചാണ് സുപ്രിയ പിറന്നാൾ ആശംസകൾ നേർന്നത്.

ഇത് എപ്പോഴത്തെ ഫോട്ടോയാണെന്ന് ചോദിച്ചായിരുന്നു ചിലരെത്തിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ദുൽഖറിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. കട്ടത്താടിയിലുള്ള പൃഥ്വിരാജിനെയാണ് ചിത്രത്തിൽ കാണുന്നത്. ദുൽഖറാണെങ്കിൽ മുടി നീട്ടിവളർത്തി സ്റ്റൈലിഷ് ലുക്കിലുമാണ്. സുപ്രിയയും അമാലും പതിവ് പോലെ തന്നെ അതീവ സന്തോഷത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. പൃഥ്വിയേയും ദുൽഖറിനേയും കുടുംബസമേതം കണ്ടപ്പോൾ ആരാധകർ ചോദിച്ചത് മക്കളെക്കുറിച്ചായിരുന്നു. അലംകൃതയും മറിയം അമീറ സൽമാനും എവിടെയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് താഴെ വരുന്നുണ്ട്

 

View this post on Instagram

 

Happy Birthday DQ! We wish you the best that the year ahead has to offer and lots more! HappyBirthday! ????#Friends????

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

2012-ൽ പുറത്തിറങ്ങിയ ‘ സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമാ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘‘ ഉസ്താദ് ഹോട്ടലിലൂടെ ദുൽഖർ ജനപ്രിയ താരമായി മാറി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം സിനിമകൾ ദുൽഖർ ചെയ്തിട്ടുണ്ട്. ഈയിടെ നിർമാണ രം​ഗത്തേക്കും ദുൽഖർ കാലെടുത്തുവച്ചു