പ്രസവിച്ചതു കൊണ്ടു മാത്രമാണോ അമ്മയാവുക? ജീവിത വിജയത്തിനു പിന്നിൽ ഭർത്താവ്- പ്രിയ മേനോൻ

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് പ്രിയ മേനോൻ. വാനമ്പാടി, മൂന്നുമണി തുടങ്ങിയ സീരിയലുകളിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം സുജാത ആണ് പ്രിയ മേനോൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സീരിയൽ. ഈ സീരിയലിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ച് പറയുകയാണ് പ്രിയ മേനോൻ. ഒരു ഷോപ്പിൽ വച്ചാണ് ആദ്യമായി ഭർത്താവിനെ കാണുന്നത്, ആദ്യ ദിവസം തന്നെ ഒരു സ്പാർക്ക് അടിച്ചു. ഷോപ്പുകാരോട് വിവരങ്ങൾ തിരക്കി വീട് അന്വേഷിച്ചു പിടിച്ചു ഭർത്താവിന്റെ വീട്ടുകാർ പെണ്ണുകാണാൻ എത്തി. പെണ്ണ് കാണാൻ എത്തിയ ദിവസം വീട്ടിലെ പട്ടിക്കുട്ടിയെ നഷ്ടമായതിന്റെ വേദനയിൽ ആയിരുന്നു തങ്ങൾ. ആണുങ്ങളുടെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ട് എന്ന് പറയുന്നതിന്റെ നേരെ വിപരീതമാണ് തന്റെ ജീവിതത്തിൽ, സംഭവിച്ചത് എന്നും, വിജയത്തിന് പിന്നിൽ ഭർത്താവാണ്

ഒരു നാടകത്തിൽ താൻ പറഞ്ഞ ഒ ഡയലോഗും പ്രിയ പറഞ്ഞു. എങ്ങനെ ആ കുട്ടിയെ വിട്ടുപോകാൻ അവർക്ക് കഴിഞ്ഞു? ആ കുട്ടിക്ക് ഒരു വിലയും ഇല്ലേ. ഈ സ്വത്തും പണവും മാത്രം മതിയോ. ഒരു അമ്മ എന്നത്, പ്രസവിച്ചതുകൊണ്ട് മാത്രമാണോ അമ്മയാവുക. ഞാൻ അല്ല പ്രസവിച്ചത്. ഞാൻ നോക്കീട്ട് മാത്രമേ ഉള്ളൂ. ഇന്ന് ഈ വീട് കത്തികൊണ്ടിരിക്കുമ്പോൾ സ്വത്താണ് നിങ്ങൾ എടുത്തത്. ഞാൻ ഇവനെ വിട്ടുകൊടുക്കില്ല. അതിമനോഹരമായ നാടകം ആയിരുന്നു അത്. ഞാൻ മലയാളം ഇപ്പോൾ പഠിച്ചു