മലയാള സിനിമയില്‍ നിന്നും എന്തുകൊണ്ട് ബ്രേക്ക് എടുത്തു, പ്രിയാമണി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം തിളങ്ങി നില്‍ക്കുകയാണ്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ കൂടാതെ ബോളിവുഡ് സിനിമയിലും അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയും കൂടാതെ ചെയ്തിരുന്ന നടി ഇപ്പോള്‍ മനോജ് വാജ്‌പേയ്‌ക്കൊപ്പം ഫാമിലി മാന്‍ എന്ന വെബ് സീരിസില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് പ്രിയാമണി അനുവദിച്ച അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സംഭവമായി മാറാന്‍ പോവുന്നതാണ് ഒ.ടി.ടി. ഓരോരുത്തരുടെ സമയവും കംഫോര്‍ട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാന്‍ സാധിക്കും. ലോക്ക്ഡൗണ്‍ സമയത്ത് അത് കൂടുതല്‍ സഹായകമായി എന്ന് തന്നെ പറയാം, ഞാന്‍ തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് . എക്‌സൈറ്റിങ്ങായി ചില വെബ് സീരീസുകളും സിനിമകളും പുതിയതായി പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ ഓഫിഷ്യലായി അറിയിക്കാം.അസുരന്‍ തെലുങ്ക് റീമേക്ക് നാരപ്പയും റാണയുടെ കൂടെയുള്ള വിരാട്ട പാര്‍വയുമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ പ്രിയാമണി പറയുന്നു.

അസുരന്റെ തെലുങ്ക് റീമേക്കില്‍ മഞ്ജു ചേച്ചി ചെയ്ത കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അസുരന്‍ ഞാന്‍ കണ്ടിരുന്നു.നാരപ്പ എന്നാണ് തെലുങ്ക് റീമേക്കിങ്ങിന്റെ ടൈറ്റില്‍. തമിഴില്‍ നിന്ന് തെലുങ്കിലേക്ക് എത്തുമ്പോള്‍ സിനിമയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസമുണ്ട്. ഞാന്‍ എന്റെ സ്‌റ്റൈലിലാണ് പച്ചമ്മളായി മാറിയത്. മലയാളം ഞാന്‍ ചെയ്യില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടാം പടിയിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്‌സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യും. പ്രിയാമണി പറയുന്നു.