സമാധാനത്തിനായി ജീവിതം സമർപ്പിച്ച കനേഡിയൻ സ്വദേശി വിവിയൻ സിൽവറിനെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി

ഗാസയിലെ മിതവാദികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് സമാധാന പ്രസ്ഥാനത്തിൽ ദശാബ്ദങ്ങൾ ചെലവഴിച്ച ഒരു കനേഡിയൻ വനിതാ സമാധാന പ്രവർത്തകയെ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി. കനേഡിയൻ ജൂത വനിതാ ആക്ടിവിസ്റ്റ് വിവിയൻ സിൽവർ (74) നെ ശനിയാഴ്ച ഇസ്രായേലിലെ ഗാസ അതിർത്തിക്കടുത്തുള്ള അവരുടെ വസതിയിൽ നിന്ന് കൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു.

വിന്നിപെഗിൽ ജനിച്ചു വളർന്ന വിവിയൻ സിൽവർ, 74, 1974-ൽ അലിയ്യയായി. 33 വർഷം മുമ്പ്, പരേതനായ ഭർത്താവിനും രണ്ട് ആൺമക്കൾക്കും ഒപ്പം ഗാസാ മുനമ്പിന് സമീപമുള്ള കിബ്ബട്ട്സ് ബീറിയിലേക്ക് താമസം മാറി.ഒക്‌ടോബർ 7-ന് രാവിലെ തന്റെ സഹോദരിയുമായി സിൽവർ ഫോണിൽ വിളിച്ചിരുന്നു, ഹമാസ് ഭീകരർ തന്റെ വാതിലിലും തന്റെ സുരക്ഷിത മുറിക്ക് പുറത്തും ഉണ്ടെന്ന് പറഞ്ഞതായി സൂചന. സിൽവറിനെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ആശുപത്രിയിൽ പരിക്കേറ്റവരിൽ അവളെ കണ്ടെത്തുകയോ മരിച്ചവരിൽ തിരിച്ചറിയുകയോ ചെയ്തിട്ടില്ല.

1998-ൽ, ജൂതന്മാർക്കും അറബികൾക്കുമിടയിൽ പങ്കിട്ട സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ബീർഷേവ ആസ്ഥാനമായുള്ള ഒരു എൻ‌ജി‌ഒയായ നെഗേവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജീസ് ഓഫ് പീസ് ആൻഡ് ഡവലപ്‌മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സിൽവർ മാറി.

ഇസ്രായേലിലെയും ഗാസയിലെയും ബെഡൂയിൻ സമൂഹവുമായി അവർ വിപുലമായി പ്രവർത്തിച്ചു. ബിസിനസ് വികസനത്തിലും പ്രൊഫഷണൽ സെമിനാറുകളിലും ഗാസ നിവാസികളെ പരിശീലിപ്പിച്ചു.

മുൻ കനേഡിയൻ എംപിയും അറ്റോർണി ജനറലുമായ ഇർവിൻ കോട്‌ലറാണ് ആക്ടിവിസ്റ്റിനെ തട്ടിക്കൊണ്ടുപോയ വിവരം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്. സംഭവത്തിൽ അദ്ദേഹം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി,

“വിവിയൻ തന്റെ ജീവിതം സ്ത്രീ ശാക്തീകരണത്തിനും പലസ്തീൻ സിവിലിയന്മാരെ സഹായിക്കുന്നതിനും, രോഗികളായ ഗാസൻ കുട്ടികൾക്ക് ആശുപത്രി ചികിത്സകൾ സുഗമമാക്കുന്നതിനും വേണ്ടി സമർപ്പിച്ചു. ഇസ്രായേലിലെ കിബ്ബത്ത്സ് ബീരിയിലെ വീട്ടിൽ നിന്ന് ഹാമാസ് അവളെ തട്ടിക്കോണ്ടുപോയി, ഇപ്പോൾ ഗാസയിൽ തടവിലാക്കിയിരിക്കുകയാണ്.” ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.