ചെങ്കോട്ടയിൽ നടന്ന പ്രേതിഷേധങ്ങൾ കർഷകസമരത്തിന്റെ വിശ്വാസ്യത നശിപ്പിച്ചെന്നു അമരീന്ദർ സിംഗ്

ചെങ്കോട്ടയിൽ നടന്ന അതിക്രമങ്ങളോടെ കർഷക പ്രതിഷേധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കർഷക പ്രതിഷേധങ്ങളെ തുടക്കം മുതൽ പിന്തുണച്ചിരുന്ന അമരീന്ദർ സിംഗ് ആദ്യമായിട്ടാണ് ഇപ്രകാരമൊരു പ്രതികരണം നടത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധക്കാർക്ക് പിന്തുണ ലഭിച്ചിരുന്നെന്നും എന്നാൽ അക്രമം ആരംഭിച്ചതോടെ എല്ലാം നഷ്ടമാ ചെഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടയാളമാണ് ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങളിൽ ഒരു ഇന്ത്യക്കാരനും അഭിമാനിക്കാനുളള വകയല്ലായിരുന്നുവെന്നും അക്രമങ്ങൾ തന്നെ ഏറെ ദു:ഖിപ്പിച്ചതായും അമരീന്ദർ സിംഗ് പറഞ്ഞു.

കലാപത്തിൽ കർഷകർക്ക് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും കുറ്റക്കാരെ സർക്കാർ അന്വേഷിച്ചു കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.