ലോക്‌സഭയിലെ പ്രതിഷേധം, ഒരാള്‍ കൂടെ പിടിയില്‍

ന്യൂഡല്‍ഹി. ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇയാള്‍ ഗുരുഗ്രാമില്‍ വെച്ച് പോലീസ് പിടിയിലായതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. മറ്റൊരാള്‍ക്കായിട്ടുള്ള തിരച്ചില്‍ തുടരുകയാണ്. സുരക്ഷാ പ്രോട്ടോക്കോളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തല്‍ക്കാലം പാര്‍ലമെന്റിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല.

പ്രതികളില്‍ രണ്ട് പേരുടെ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പിടിയിലായ നീലത്തിന്റെയും അമേല്‍ ഷിന്‍ഡെയും ഫോണുകളാണ് കണ്ടത്താനുള്ളത്. ഇവരുടെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയിട്ടില്ല.

മുമ്പ് നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പിടിയിലായ ഹരിയാന സ്വദേശി നീലം എന്ന യുവതിയുടെ സഹോദരന്‍ പ്രതികരണവുമായി രംഗത്തെത്തി. സഹോദരി ഡല്‍ഹിക്ക് പോയ കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അവര്‍ ഹരിയാണയിലെ ഹിസാറില്‍ പഠിക്കാന്‍ പോയ കാര്യം മാത്രമാണ് കുടുംബത്തിന് അറിയുവെന്നും യുവതിയുടെ ഇളയ സഹോദരന്‍ പറഞ്ഞു.