ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; കേന്ദ്ര സ​ര്‍ക്കാരിനെ പിന്‍തുണച്ച്‌ പി ടി ഉഷ

തിരുവനന്തപുരം: കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്‍തുണച്ച്‌ അത്ലറ്റ് പി. ടി. ഉഷ. വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്‍തുണച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് കമല ഹാരിന്റെ സഹോദരിപുത്രി മീന ഹാരിസ് രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതികരണവുമായി ട്വിറ്ററിലൂടെ ഉഷ രംഗത്തെത്തിയിരിക്കുന്നത്.

‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും പി.ടി. ഉഷ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം സമാന അഭിപ്രകടനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം വൈറലായ സച്ചിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.