ന്യൂഡല്‍ഹി/ മുൻ ഒളിംപിക്സ് താരം പി.ടി.ഉഷ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടൂതൽ പേർ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതെന്നു ഉഷ പറഞ്ഞു. തനിക്ക് ലഭിച്ച പദവി കായികമേഖലക്ക് ലഭിച്ച അംഗീകാരമാണെന്ന് ഉഷ പ്രതികരിച്ചു.
രാജ്യസഭാ സമ്മേളനത്തിന്റെ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങുകള്‍ കാണാന്‍ പി.ടി. ഉഷയുടെ കുടുംബാംഗങ്ങളും പാര്‍ലമെന്റില്‍ എത്തിയിരുന്നു.
രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി. ചിദംബരം, കപില്‍ സിബല്‍, ആര്. ഗേള്‍ രാജന്, എസ്. കല്യാണ്‍ സുന്ദരം, കെ.ആര്.എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്, വി. വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളായി.