കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ സംഘമാണ് അതിക്രമം നടത്തിയത്. കൊല്ലത്ത് എന്ത് സുരക്ഷയാണ് ജനങ്ങൾക്ക് ഉള്ളത്. യുവാവ് അഭിഭാഷകയെ പീഡിപ്പിച്ചിട്ടും സിപിഎം പാർട്ടിക്കാരനായ ഉന്നതനായ പ്രതിയെ പോലീസ് പിടികൂടിയിട്ടില്ല. യുവ നടിയെ ആക്രമിച്ചിട്ടും പ്രതിയെ പിടികൂടിയില്ല.

കൊല്ലം ടൗണിൽ ആണ് ഈ അതിക്രമം നടന്നത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കർമ്മ ന്യൂസ് റിപ്പോർട്ടർ രാമഭദ്രനേയും ആക്രമിക്കാൻ നോക്കി. ദൃശ്യങ്ങൾ പകർത്തുന്നത് അവർ തടയുകയായിരുന്നു. നാട്ടുകാർക്കും ചോദ്യംചെയ്യാൻ ഭയം. പോലീസും സ്ഥലത്ത് എത്തിയില്ല. ക്രൂരമായ മർദനത്തിന് ഇയയായ യുവാവ് റോഡിൽ അവശനായി കിടക്കുകയായിരുന്നു യുവാവ്.

വീഡിയോ സ്റ്റോറി കാണാം,