![shakeela](https://thekarmanews.com/wp-content/uploads/2021/03/shakeela.jpg)
നടി ഷക്കീല കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ വലിയ പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. അശ്ലീല ചുവയോടെയായിരുന്നു പല പ്രതികരണങ്ങളും. ഇത്തരത്തില്‍ അശ്ലീല രോഷ കുറിപ്പ് പങ്കുവെയ്ക്കുകയാണ് അഭിഭാഷകയായ ആര് ഷഹിന. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹിനയുടെ പ്രതികരണം. ഏത് പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ, പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണെന്ന് ഷഹ്ന കുറിക്കുന്നു.
ഷഹിനയുടെ കുറിപ്പ്, രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരില്‍ കണ്ടു വരുന്ന ഇത്തരം troll മനോഭാവത്തെ ശക്തമായി എതിര്‍ക്കുന്നു. ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാര്‍ട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉള്‍കൊള്ളാന്‍ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്.
‘ലൈംഗിക ആകര്‍ഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാലമായില്ലേ ഇതുവരെ..!! ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്. ‘ആശയത്തെ ആശയം കൊണ്ട് നേരിടൂ’ ഇത്തരം തരംതാണ പരിപാടികള്‍ ചെയ്യാതെ.ഇതൊരു പൊളിറ്റിക്കല്‍ joke ആയി കാണുന്നില്ല.
അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്സ് ആണ്.അതിനെ പരിഹസിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഇടുന്നവര്‍ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയര്‍പ്പിന്റെ വിലയെ നിങ്ങള്‍ക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്.അല്ലേ? കാലം മാറി.ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു.