ഗംഗയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദികൾ കേന്ദ്ര സർക്കാർ: രാഹുൽ ഗാന്ധി

ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദികൾ കേന്ദ്ര സർക്കാറാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ, അവരെ നദിയിലൊഴുക്കി കളയേണ്ടി വരുന്നവരുടെ ഗതികേടിന്റെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുൽ പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ ആരോപിച്ചു.

മൃതദേഹങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങൾ കാണുന്നതിൽ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.