പിറവത്ത് വന്ദേഭാരത് രണ്ട് മിനിറ്റ് വൈകി റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം. ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകി റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതാണ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകുവാന്‍ കാരണമായത്.

ഇതേ തുടര്‍ന്നാണ് റെയില്‍വേ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. പിറവം സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. അതേസമയം യാത്രക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ വേണാട് എക്‌സ്പ്രസ് കടന്ന് പോകുവാന്‍ സിഗ്നല്‍ നല്‍കി. ഇതാണ് വന്ദേഭാരത് രണ്ട് മിനിറ്റ് വൈകുവാന്‍ കാരണം.