ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ

തിരുവനന്തപുരം. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 22നും സെപ്റ്റംബര്‍ ഏഴിനും ഇടയിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ചെന്നൈയില്‍ നിന്നും കൊച്ചുവേളിയിലേക്കും ബെംഗളൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്കും താംബരത്തുനിന്നു മംഗളൂരിവിലേക്കുമാണ് പ്രത്യേക സര്‍വീസ്. ചെന്നൈയില്‍ നന്നുള്ള പ്രത്യേക ട്രെയിന്‍ ഓഗസ്റ്റ് 24,31 സെപ്റ്റംബര്‍ ഏഴ് തിയതികളില്‍ പുറപ്പെടും.

ട്രെയിന് ആര്‍ക്കോണം, കാട്പാടി, ജോലാര്‍പ്പേട്ട്, സേലം, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. താംബരത്തു നിന്നും മഗളൂരുവിലേരുവിലേക്കുള്ള ട്രെയിന്‍ ഓഗസ്റ്റ് 22,29 സെപ്റ്റംബര്‍ അഞ്ച് തീയതികളില്‍ യാത്ര തിരിക്കും. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് 22,29 സെപ്റ്റംബര്‍ അഞ്ച് തിയതികളില്‍ ട്രെയിന്‍ സര്‍വീസ് നടത്തും.