പ്രതിരോധ സജ്ജീകരണം ശക്തിപ്പെടുത്താനും, പുതിയ വെല്ലുവിളികളെ നേരിടാനും വ്യോമസേന സജ്ജമാകണം, രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി. ആഗോള സുരക്ഷാ സാഹചര്യത്തിൽ ഇന്ന് പുതിയ വെല്ലുവിളികൾ ഉയർന്നുവരികയാണ്. അവയെ
നേരിടാൻ വ്യോമസേന സജ്ജമാകണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആഗോള സുരക്ഷാ സാഹചര്യത്തിൽ ഇന്ന് പുതിയ വെല്ലുവിളികൾ ഉയർന്നുവരികയാണ്.

ഹമാസ്-ഇസ്രായേൽ സംഘർഷത്തിലും റഷ്യ-യുക്രെയിൻ സംഘർഷത്തിലും അവർ ഉപയോഗിച്ച ആക്രമണ- പ്രതിരോധ മാർഗങ്ങൾ കമാൻഡർമാർ വിശകലനം ചെയ്യണം. ഡൽഹിയിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ വ്യോമസേന കമാൻഡർമാരുടെ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യോമ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും വ്യോമസേന എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യോമ പ്രതിരോധ മേഖല സംരക്ഷിക്കുന്നതിനായി എയ്‌റോസ്‌പേസ് രംഗത്ത് വ്യോമസേന മുന്നേറണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

വ്യോമമേഖലയിൽ പ്രതിരോധ സജ്ജീകരണം ശക്തിപ്പെടുത്തുകയും അവയെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഹിമാചൽ പ്രദേശ്, സിക്കിം, മറ്റ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേന സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.