ഇല്ലാത്ത ക്യാൻസറിന് ചികിത്സയ്ക്ക് വിധേയയായ രജനി ബിജെപി സ്ഥാനാർത്ഥിയാകും

ക്യാൻസർ ഇല്ലാതെ ചികിത്സയ്ക്ക് വിദേയയായ രജനി തിരഞ്ഞെടു്പപിൽ മത്സരിക്കാനൊരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായാണ് രജനി സർക്കാരിനെതിരെ പോരാടുന്നത്. പപത്ത് ലക്ഷം നഷ്ടപരിഹാരം അനുവദിക്കുമെന്ന സർക്കാർ വാഗ്ദാനം പൂർണായി പാലിക്കാത്തതിനെതിരെ കൂടിയാണ് തന്റെ പോരാട്ടമെന്ന് രജനി പറയുന്നു. പത്ത് ലക്ഷം തരാമെന്ന് പറഞ്ഞിട്ട് മൂന്ന് ലക്ഷം രൂപ മാത്രമാണ് തന്നതെന്നും രജനി പറയുന്നു.

കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിത്സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളെജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

ആദ്യഘട്ട കീമോ കഴിഞ്ഞ ശേഷമാണ് മുഴ ക്യാൻസറല്ലെന്ന മെഡിക്കൽ കോളേജ് ലാബിന്റെ റിപ്പോർട്ട് വന്നത്. പിന്നീട് തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിലും (ആർസിസി) പരിശോധന നടത്തി. ക്യാൻസറില്ലെന്ന് തന്നെയായിരുന്നു ആർസിസിയിൽ നിന്ന് കിട്ടിയ റിപ്പോർട്ടും സ്ഥിരീകരിച്ചത്. ഇതിനിടെ മാറിടത്തിലുണ്ടായ മുഴ ഏപ്രിലോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.