വിവാഹ മോചന കാരണം; 5കൊല്ലം ഒന്നിച്ച് കഴിഞ്ഞിട്ട് അപ്പോഴാണ് അതറിയുന്നത്

ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തത് രജിത് കുമാറിനെ കുറിച്ചായിരുന്നു. മാത്രമല്ല ഷോയില്‍ ഏറ്റവും അധികം സംസാരിച്ച വിഷയങ്ങളില്‍ ഒന്ന് രജിത് കുമാറിന്റെ കുടുംബവും ആയിരിക്കും. ഷോയ്ക്ക് പുറത്തും രജിത് കുമാറിന്റെ കുടുംബത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ഇടെ തന്റെ ഭാര്യയ്ക്ക് അബോര്‍ഷന്‍ ഉണ്ടായ വിവരവും രണ്ട് കുട്ടികള്‍ അബോര്‍ഷനായതും ഒക്കെ രജിത് കുമാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ സത്യമാണോ എന്ന സംശയം മത്സരാര്‍ത്ഥികള്‍ ഉന്നയിക്കുകയും ഒപ്പം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയുമായി.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജിത് കുമാര്‍.

‘അഞ്ചു വര്‍ഷത്തില്‍ അധികം ഒരുമിച്ചു ജീവിച്ചു. ആദ്യത്തെ കുട്ടി അബോര്‍ഷന്‍ ആയി എന്ന് പറഞ്ഞത് സത്യമാണ്. രണ്ടാമതും ഭാര്യ ഗര്‍ഭിണി ആയി എന്നാല്‍ അതും ട്യൂബില്‍ കുരുങ്ങി അബോര്‍ഷന്‍ ആയി. പിന്നീട് പല പ്രശ്‌നങ്ങളും കുടുംബത്തില്‍ ഉണ്ടായി കുറെയധികം അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. നടന്നില്ല. എന്റെ അമ്മ ദൈവ വിശ്വാസി ആയിരുന്നു. ജാതകം പരിശോധിച്ചപ്പോഴാണ് അറിയുന്നത് ചൊവ്വ ദോഷം ആ കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടി’

‘അതിനുശേഷം ഞാന്‍ വിവാഹം കഴിച്ചില്ല എന്നാല്‍ ആ കുട്ടി വിവാഹിത ആയി. അവര്‍ പ്രസവിച്ചു. എന്നാല്‍ പ്രസവത്തോടെ അവര്‍ മരിച്ചു പോവുകയും ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത് എന്റെ ഭാര്യ മരിച്ചു പോയി എന്ന്. അതിനുശേഷമാണ് ഞാന്‍ അധ്യാത്മിക കാര്യങ്ങള്‍ പഠിക്കാനായി ചേരുന്നത്’ എന്നും രജിത് പറയുന്നു.

അതേസമയം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത് കുമാറിനെ വന്‍ ജനക്കൂട്ടം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ഇത്രയും ജനങ്ങള്‍ തടിച്ചു കൂടിയതിന് പോലീസ് കേസും എടുത്തിരുന്നു. ഇപ്പോള്‍ രജിത് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. താന്‍ അധ്യാപന ജോലി ഉപേക്ഷിക്കുന്ന കാര്യ പരിഗണിക്കുകയാണെന്ന് ആണ് രജിത് കുമാര്‍ പറഞ്ഞത്. ജോലി ഉപേക്ഷിക്കുന്നത് സാമൂഹ്യ സേവനത്തിന് വേണ്ടിയാണെന്നും രജിത് കുമാര്‍ പറഞ്ഞു.

താന്‍ ഒളിവില്‍ ആയിരുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും രജിത് പറയുന്നു. ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് രജിത്ത് പറഞ്ഞു. ആലുവ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.