മീഡിയയക്ക് മുന്നില്‍ സംവാദത്തിന് തയ്യാറാണോ, രാഖി സാവന്തിനെ വെല്ലുവിളിച്ച് ഭര്‍ത്താവ് ആദില്‍ഖാന്‍ ദുറാനി

മുംബൈ : രാഖി സാവന്തും ഭര്‍ത്താവും ആദില്‍ഖാന്‍ ദുറാനിയും തമ്മിലുള്ള പോര് മുറുകുന്നു. മീഡിയയക്ക് മുന്നില്‍ സംവാദത്തിന് തയ്യാറാണോ എന്ന വെല്ലുവിളിയുമായാണ് ആദില്‍ഖാന്‍ രംഗത്തെത്തിയത്. ‘ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംവാദത്തിന് തയ്യാറുണ്ടോ? അവിടെ നിങ്ങള്‍ നിങ്ങളുടെ നുണക്കഥ പറയൂ. അതിന് തെളിവടക്കം അഞ്ച് ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിക്കാം എന്നും ആദില്‍ഖാന്‍ പറയുകയുണ്ടായി.

നീയൊരു പെരുങ്കള്ളിയാണ്. തെളിവുകളും ചോദ്യങ്ങളുമായി തയ്യാറാണ്. ഞാന്‍ ഒന്നും മീഡിയയില്‍ ചോര്‍ത്തിയിട്ടില്ല. ഞാന്‍ എന്റെ അഭിഭാഷകരും പോലീസും ആയാകും എത്തുക. കാരണം എനിക്ക് ഇനിയും നിന്റെ കുടുക്കില്‍ കുരുങ്ങാന്‍ വയ്യ. അതിന് നിനക്ക് സമ്മതമല്ലെങ്കില്‍ നമുക്ക് കോടതിയില്‍ സംസാരിക്കാം. ദൈവ് ചെയ്ത് മാദ്ധ്യമങ്ങളെ വെറുതെ വിടൂ…എന്നായിരുന്നു ആദില്‍ഖാന്റെ പ്രതികരണം

ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രണയത്തിനു ശേഷമാണ് രാഖി ഇസ്ലാം മതം സ്വീകരിച്ചത്. ഫാത്തിമ എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടുപേരും പിന്നീട് വേര്‍പിരിഞ്ഞതായും വാര്‍ത്തകള്‍വന്നിരുന്നു.