രാമക്ഷേത്രം സാഹോദര്യത്തിന്റേത് ,കുരുപൊട്ടുന്നത് രാജ്യദ്രോഹികൾക്ക്

അയോദ്ധ്യ രാമ ക്ഷേത്രം സാഹോദര്യം വർധിപ്പിക്കും, വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവർ ,അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിനെതിരെ വിദ്വേഷം പടർത്തുന്നവർക്കെതിരെ ആഞ്ഞടിച്ചു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽ പ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഹിമാചൽ പ്രദേശിലെ ദേവഭൂമിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ശ്രീരാമ ഭക്തരുമായി രാംനഗരിയിലേക്ക് പുറപ്പെട്ടു.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അയോദ്ധ്യയിൽ ശ്രീരാമ മന്ദിരം ഉയർന്നു. രാമജന്മ ഭൂമിയിലേക്ക് ശ്രീരാമ ഭക്തരുമായി ഹിമാചലിലെ ദേവഭൂമിയിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉനയിൽ നിന്നും അനന്ദ്പൂർ വഴി ആംബലയിലേക്കും അവിടെ നിന്നും അയോദ്ധ്യയിലേക്കുമാണ് ട്രെയിൻ സർവ്വീസ് നടത്തുക.

ഇന്ന് അയോദ്ധ്യയിൽ രാമമന്ദിരം ഉയർന്നത് ശ്രീരാമ ഭക്തരുടെ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ്. ഇവരുടെ പോരാട്ടങ്ങളും സ്വപ്നവും സഫലമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു. ശ്രീരാമ ഭഗവാനെ ദർശിക്കാൻ എല്ലാ ഭക്തജനങ്ങൾക്കും അവസരം ലഭിക്കട്ടെ. അയോദ്ധ്യയിലെ രാമക്ഷേത്രം രാജ്യത്തെ സമുദായിക സൗഹൃദവും സാഹോദര്യവും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭാരതത്തിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് വിദ്വേഷം പടർത്തുന്നതെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ചിട്ട് 11 ദിവസം പിന്നിടുമ്പോള്‍ രാംലല്ലയ്‌ക്കായി ലഭിച്ച സമര്‍പ്പണങ്ങളുടെ കണക്കുകള്‍ ട്രസ്റ്റ് പുറത്തുവിട്ടു. ഇന്നലെ വരെ 25 ലക്ഷം ഭക്തരാണ് ദര്‍ശനം നടത്തിയത്. ജനുവരി 22 മുതല്‍ ഇന്നലെ വരെ സംഭാവനയായി ലഭിച്ചത് 11 കോടിയിലധികം രൂപയാണെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

എന്നാല്‍ ഇതില്‍ 3.50 കോടി രൂപ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിച്ചത്. ശ്രീകോവിലിന് മുന്‍പിലായുള്ള ദര്‍ശന പാതയില്‍ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തര്‍ തുക കാണിക്കയായി നല്‍ക്കുന്നതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി. ഇതിന് പുറമേയാണ് 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലൂടെ ആളുകള്‍ സംഭാവന നല്‍കുന്നത്.

11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതല്‍ എണ്ണുന്നത് വരെ സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും ഗുപ്ത പറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദര്‍ശനത്തിനെത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.