ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ?രാമസിംഹൻ

സംവിധായകൻ അലി അക്‌ബർ അടുത്തിടെയാണ് രാമസിംഹൻ എന്ന പേരുമാറ്റിയത്. മൂകാംബിക ദേവിയോടുള്ള ഭക്തിയാണ് അദ്ദേഹത്തെ മതം മാറാൻ പ്രേരിപ്പിച്ചത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മിക്ക കുറിപ്പുകളും വലിയ വിവാദമായി മാറാറുണ്ട് .രാമസിംഹൻ മതം മാറിയതും ഏറെ വിവാദം ആയിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ രാമസിംഹൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമായി മാറുന്നത്. ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ? നാം ഒരുമിച്ചായിരുന്നില്ലേ , ഒരേ യുണിഫോമിൽ നിന്റെ തലയിൽ ഒരു തട്ടവും, അവളുടെ നെറ്റിയിൽ ചന്ദനക്കുറിയും ഉണ്ടായിരുന്നു.” എന്ന് ആരംഭിക്കുന്ന കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ

ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ? നാം ഒരുമിച്ചായായിരുന്നില്ലേ , ഒരേ യുണിഫോമിൽ നിന്റെ തലയിൽ ഒരു തട്ടവും, അവളുടെ നെറ്റിയിൽ ചന്ദനക്കുറിയും ഉണ്ടായിരുന്നു…അവന്റെ നെഞ്ചിൽ ഒരു വെന്തിങ്ങയും..അത്രേയുള്ളൂ… അവിടെ കറുത്ത മുഖം മൂടിയോമറയോ ഉണ്ടായിരുന്നില്ല… എന്നിട്ടും ആരും ഗർഭം ധരിച്ചില്ല.. നമ്മൾ ഒരുമിച്ചൊരു ബഞ്ചിൽ ഇരുന്നല്ലേ സംശയം തീർത്തത്, റെക്കോർഡുകൾ വരച്ചത്, ഒരുമിച്ചൊരു ബഞ്ചിൽ ഇരുന്നല്ലേ കാന്റീനിലെ ഉള്ളി വടയും ചായയും കഴിച്ചത്.. നീ ഗർഭിണിയായില്ലല്ലോ ഭാഗ്യം… മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നമ്മൾ ഒരുമിച്ചല്ലേ കണ്ടത്… നമ്മൾ ഒരുമിച്ചല്ലേ നാടകം കളിച്ചത്, എന്റെ നെഞ്ചിനോടോട്ടിയല്ലേ നീ അഭിനയിച്ചത്?

എന്നിട്ടും നീ ഗർഭം ധരിച്ചില്ല… എന്തുകൊണ്ടെന്നറിയാമോ? നാം നമ്മളായിരുന്നു. നല്ല രക്ഷിതാക്കൾ നല്ലത് പഠിപ്പിച്ചു വിട്ട നമ്മൾ.. നമ്മുടെ കുഞ്ഞുങ്ങൾ… മറയ്ക്കപ്പുറത്തും ഇപ്പുറത്തുമിരിക്കട്ടെ, കറുപ്പിൽ മുങ്ങിയിരിക്കട്ടെ, ഒന്ന് തൊട്ടാൽ… ഒരുമിച്ചൊന്നിരുന്നാൽ.. എന്റെ പടച്ചോനെ.. എല്ലാം തീർന്നു.. എന്റെ മതം…… തീർന്നു….