ധാര്‍മ്മികത ഉണ്ടെങ്കില്‍ മന്ത്രിസഭയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം. എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിനെ എല്‍ഡിഎഫില്‍ നിലനില്‍ത്തിയതിലൂടെ വെളിപ്പെട്ടത് ബിജെപി വിധേയത്വമാണെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിന് മുമ്പ് തന്നെ ബിജെപിയുമായി ബന്ധമുണ്ട്. ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നിട്ടും എല്‍ഡിഎഫിന് അലോസരം തോന്നാത്തത് ഇവരുടെ രഹസ്യബന്ധം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും ധാര്‍മ്മികത ഉണ്ടെങ്കില്‍ മന്ത്രിസഭയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബിജെപിയും ജെഡിഎസും കൈകോര്‍ത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നീക്കം. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജെഡിഎസിന് ബിജെപി നാല് സീറ്റാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നല്‍ ജെഡിഎസ് കേരള ഘടകം എന്‍ഡിഎയുടെ ഭാഗമല്ലെന്ന് മാത്യുടി തോമസ് പ്രതികരിച്ചു.