അച്ഛൻ ക്രിസ്ത്യാനിയും അമ്മ ബ്രാഹ്മിണ്, ഒരു ശക്തിയിൽ മാത്രമെന്ന് വിശ്വാസം- രഞ്ജിനി ജോസ്

മലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും അടുത്ത കൂട്ടുകാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വർഷത്തോളം പഴക്കമുണ്ട്. പേരിലുള്ള സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരു താരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രയാസമേറിയ സമയത്തു പോലും ഒരു കുടുംബാംഗത്തെപ്പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും തന്നെ പൂർണമായും രഞ്ജിനിക്ക് അറിയാമെന്നും ഗായിക രഞ്ജിനി ജോസ് പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ ഇരുവരും മതവിശ്വാസത്തെക്കുറിച്ച് പറയുകയാണ്, വാക്കുകളിങ്ങനെ

അച്ഛൻ ക്രിസ്ത്യാനിയും അമ്മ ബ്രാഹ്മിണും ആയത് കൊണ്ട് വീട്ടിൽ മതപരമായ കാര്യങ്ങളൊന്നും അടിച്ചേൽപ്പിക്കാറില്ല. എന്റെ അമ്മ മതം മാറിയിട്ടില്ല. വളരെ സെക്യുലറായിട്ടാണ് എന്നെ വളർത്തിയത്. ഞാൻ ആത്മീയതയിൽ വിശ്വസിക്കുന്നുണ്ട്. ഒരു ശക്തിയിൽ മാത്രമെന്ന്’ രഞ്ജിനി ജോസ് പറയുന്നു.

മതത്തെ കുറിച്ച് പറയുന്നത് ചെറുപ്പത്തിലെ എനിക്കിഷ്ടമല്ലായിരുന്നു. ജീവിതത്തിൽ വലിയ തിരിച്ചടികൾ സംഭവിച്ചപ്പോൾ ഒറ്റപ്പെട്ടത് പോലെ തോന്നി. അങ്ങനെ മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങി. പതിയെ എന്നിൽ മാറ്റം വന്ന് തുടങ്ങിയതായിട്ടും താരം സൂചിപ്പിച്ചു.

മതപരിവർത്തനത്തിന്റെ വക്കിലെത്തി ഞാൻ തിരിച്ച് വന്നിട്ടുണ്ടെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ബോൺ എഗെയ്ൻ ആവാനായിരുന്നു താത്പര്യം. കുറേ വായിച്ചു. പഠിച്ചു. ചെറുപ്പത്തിൽ അമ്പലത്തിൽ പോവുമായിരുന്നു. പ്രാർഥിച്ചാൽ സത്യമാവും എന്നൊരു അനുഭവമുണ്ടായി. അതോടെ പേടിച്ച് നിർത്തിയതാണ്. പിന്നീട് 2014 ൽ ജാന്മണി കാരണം ഞാൻ വീണ്ടും ആത്മീയതയിലേക്ക് തിരിഞ്ഞു. മെഡിറ്റേഷൻ ചെയ്യാനിഷ്ടമാണെന്നും’ രഞ്ജിനി പറയുന്നു.

ജീവിതത്തിൽ എല്ലാത്തിനും ബാലൻസ് വേണം. എന്തിനോടെങ്കിലും അമിതമായി ഇഷ്ടം കൂടിയാൽ പ്രശ്‌നമാണ്. ആത്മീയതയിലും ഈ പ്രശ്‌നമുണ്ട്. അതുകൊണ്ട് നിയന്ത്രിക്കണം. സൗഹൃദത്തിലും ആ ബാലൻസ് വേണം. പരസ്പരം അംഗീകരിക്കാനുള്ള മനസ് വേണം. ഉള്ളിലെ കുശുമ്പും കുന്നായ്മയും സൗഹൃദത്തിൽ പൊട്ടിച്ചെറിഞ്ഞാൽ പിന്നെ നമുക്ക് എന്ത് കുന്തവും ചെയ്യാം. അതല്ലേ രസം. അവിടെ അതിരുകളില്ല, തീർപ്പുകളില്ല, അലങ്കാരങ്ങളില്ല, പ്രത്യേകകളോ സവിശേഷതകളോ ഇല്