നീ ഉദ്ദേശിച്ചത് അതാണെങ്കില്‍ കോംപ്ലിമെന്റായി ഞാന്‍ എടുക്കുന്നു അല്ലെങ്കില്‍… അശ്ലീലം പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി നല്‍കി രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയ അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ഭാഷാ ശൈലിയുമായി ബന്ധപ്പെട്ട കടുത്ത വിമര്‍ശനം രഞ്ജിനി നേരിട്ടെങ്കിലും പിന്നീട് അവരെ പോലും താരം ആരാധകരാക്കി മാറ്റുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് രഞ്ജിനി. ആരാധകരുമായി സംവദിക്കാനും നടി സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം അശ്ലീലം പറഞ്ഞ വ്യക്തിക്ക് രഞ്ജിനി നല്‍കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രഞ്ജിനിക്ക് നായകളോടുള്ള പ്രിയം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. തെരുവു നായകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തി രഞ്ജിനിയും രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനം നേരിട്ടെങ്കിലും താരം തന്റൈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത് സംബന്ധിക്കുന്ന പോസ്റ്റുമായി രഞ്ജിനി രംഗത്ത് എത്തിയിരുന്നു. തന്റെ വളര്‍ത്തുനായ്ക്ക് ഒപ്പം ഒരു സെല്‍ഫിയും നടി പങ്കുവെച്ചു. ഇതിനെതിരെ എത്തിയ ചിലര്‍ക്കാണ് രഞ്ജിനി മറുപടി നല്‍കിയത്.

‘ഇതില്‍ ഏതാണ് ശരിക്കും പട്ടി’, എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടത്. അതിനു മറുപടിയായി, പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികള്‍ ആണെന്നും രഞ്ജിനി മറുപടി നല്‍കി. എന്നാല്‍ അയാള്‍ വീണ്ടും അശ്ലീല ഭാഷയില്‍ കമന്റുമായി എത്തുകയുണ്ടായി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രഞ്ജിനി ഇപ്പോള്‍ എത്തിയത്.

നീ എന്നെ ഇപ്പോള്‍ വിളിച്ച ഭാഷയ്ക്ക് ഹിന്ദിയില്‍ പട്ടി എന്നാണ് അര്‍ഥം, അത് ഞാന്‍ ഒരു കോംപ്ലിമെന്റായി എടുക്കുന്നു. എന്നാല്‍ നീ അതല്ല ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എങ്കില്‍ അതിന്റെ അര്‍ഥം പറഞ്ഞു തന്നിട്ട് നീ പോവുക. എന്നാണ് രഞ്ജിനി നല്‍കിയ മറുപടി.