ഈ ചിത്രങ്ങളില്‍ ഞാനുണ്ട്, കണ്ടുപിടിക്കാമോ എന്ന് മലയാളികളുടെ സ്വന്തം താരം

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും നടിയുമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ അവതരണ ശൈലികളെ പൊളിച്ചടുക്കിയ താരമാണ് രഞ്ജിനി. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് രഞ്ജിനിയെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളും രഞ്ജിനി തിളങ്ങി. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു താരം. ഇപ്പോള്‍ തന്റെ കോളജ് കാലത്തു നിന്നുമുള്ള ഏതാന്‍ ഓര്‍മ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി.

‘ഇതിലൊരു രഹസ്യവുമില്ല, ഞാന്‍ ഡാന്‍സ് ഇഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ അത് പാര്‍ട്ടികളിലേക്കും ക്ലബ്ബുകളിലേക്കും വല്ലപ്പോഴുമുള്ള സ്റ്റേജ് ഷോകളിലേക്കുമായി ചുരുങ്ങിയെങ്കിലും എപ്പോഴും അങ്ങനെയായിരുന്നില്ല. എന്റെ സുഹൃത്ത് അയച്ചുതന്ന 2000-2003 കാലഘട്ടത്തില്‍ നിന്നുള്ള ഈ കോളേജ് ചിത്രങ്ങള്‍ എന്നെ പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി.’

‘എത്രത്തോളം മിസ്സ് ചെയ്യുന്നു ആ ദിനങ്ങള്‍. തമാശയും മടുപ്പും സമ്മാനിക്കുന്ന പ്രാക്ടീസ് സെക്ഷനുകള്‍, കടുത്ത മത്സരങ്ങള്‍, കോസ്റ്റ്യൂം തേടിയുള്ള ഞങ്ങളുടെ ഷോപ്പിംഗുകള്‍, ഒപ്പം എന്റെ ഗേള്‍ ടീമിനെയും.’ സെന്റ് തെരേസാസ് കോളേജില്‍ പഠിച്ച കാലത്തെ ഓര്‍മകള്‍ പങ്കിട്ട് രഞ്ജിനി കുറിക്കുന്നു.