നിമിഷങ്ങള്‍ക്കുള്ളില്‍ ഇങ്ങനെയൊരു മാറ്റം, തല മൊട്ടയടിച്ച് ഞെട്ടിച്ച് രഞ്ജിനി ഹരിദാസ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയില്‍ രഞ്ജിനി കൊണ്ടുവന്ന മാറ്റം ഇരു കൈകളും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. എന്നാല്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ താരം ഇടം പിടിച്ചിട്ടുണ്ട്. രഞ്ജിനിയുടെ അവതരണം ഇല്ലാതെ ഒരു ഷോ പോലും മുന്നോട്ട് പോകില്ല എന്ന അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തിലുണ്ടായിരുന്നത്.

സ്റ്റാര്‍ സിംഗര്‍ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി വലിയ ചര്‍ച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രഞ്ജിനിയുടെ പുതിയ ലുക്കാണ് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത്. തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിയ്ക്കുന്നത്. ആരാധകരുമായുള്ള സൗഹൃദ സംഭാഷത്തിന് ശേഷം നിമിഷങ്ങള്‍ക്കകമാണ് പുതിയ ലുക്കില്‍ രഞ്ജിനി എത്തിയത്. ഇത് ആരാധകരെ ആകെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ബോറടിച്ചു എന്നു പറഞ്ഞു കൊണ്ടാണ് രഞ്ജിനി ഈ ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ശരിയ്ക്കും രഞ്ജിനി തല മൊട്ടയടിച്ചതാണോ, അല്ലയോ എന്ന ആശയക്കുഴപ്പത്തിലാണ് എല്ലാവരും.