സ്‌കൂൾ അസംബ്ലിയിൽ ബോധം നഷ്ടപ്പെട്ട് സ്റ്റാഫ് റൂമിൽ എത്തിച്ച വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

പാലക്കാട്. സ്കൂൾ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ പ്രിൻസിപ്പൽ അറസ്റ്റിൽ. സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വിവി പ്രദീപ് കുമാറാണ് അറസ്റ്റിലായത്.

സ്‌കൂൾ അസംബ്ലിയിൽ ബോധം നഷ്ടപ്പെട്ട് സ്റ്റാഫ് റൂമിൽ കൊണ്ടിരിത്തിയ വിദ്യാർത്ഥിനിയ്ക്കു നേരെ ഇവിടെയെത്തിയ പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ വഴിയാണ് ലൈം​ഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇക്കാര്യം വീട്ടുകാരാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്.

പെൺകുട്ടിയുടെ പരാതിയിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് മങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. എന്നാൽ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.