നടി രസ്നയും സത്യ എന്ന പെൺകുട്ടിയിലെ സത്യയും സഹോദരിമാർ, വിശേഷങ്ങൾ ഇങ്ങനെ

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാരമാണ് രസ്ന. ആറാം ക്‌ളാസ് മുതൽ അഭിനയ രംഗത്ത് എത്തിയ രസ്ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷൻ ആസ്വാദകരുടെ സ്വീകരണ മുറിയിൽ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടർന്ന് പന്തലിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നട ഭാഷകളിലും താരം തിളങ്ങി. ഇന്ന് അഭിനയ ജീവിതം വിട്ട രസ്ന സാക്ഷി എന്ന പേരിൽ പുതിയ ജീവിതവുമായി കഴിയുകയാണ്.

അമ്മക്കായ് എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് രസ്ന മലയാളം ടി വി. പരമ്പരകളിലെ മുൻ നിര നായികമാർക്കൊപ്പം വളരുന്നത്. തുടർന്ന് പ്രശസ്ത സംവിധായകനും താരത്തിന്റെ ജീവിത നായകനുമായ ബൈജു ദേവരാജന്റെ സൂപ്പർ ഹിറ്റ് മെഗാ പരമ്പര പാരിജാതത്തിലേക്കുള്ള എൻട്രി. ശേഷം സിന്ദൂരച്ചെപ്പ്, , വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും താരം മിന്നിത്തിളങ്ങി.

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ട പരമ്പരയായിരുന്നു സത്യ എന്ന പെൺകുട്ടി എന്ന സീരിയൽ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറാൻ സത്യ എന്ന പെൺകുട്ടി പരമ്പരയ്ക്ക് കഴിഞ്ഞു. സത്യയായി പരമ്പരയിലെത്തിയത് നീനു മർഷീനയാണ്. നീനു എട്ടിൽ പഠിക്കുമ്പോഴാണ് പരമ്പരയിലെത്തുന്നത്. നീനു രസ്നയുടെ സഹോദരിയാണെന്ന കാര്യം പലർക്കും അറിയത്തില്ലാത്ത കാര്യമാണ്. എന്നാൽ നീനുവിനെ കാണുമ്പോൾ രസ്‌നയുടെ ഛായ പലർക്കും തോന്നിയിട്ടുണ്ടാകാൻ ഇടയുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റാ​ഗ്രാം ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബൈജു ദേവരാജിനെ വിവാഹം ചെയ്ത രസ്‌ന ഇപ്പോൾ കുടുംബിനിയാണ്. ആദ്യ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ചാണ് ബൈജു രസ്‌നയെ വിവാഹം ചെയ്തത്. രസ്‌ന ഇപ്പോൾ കുടുംബവുമായി മറ്റൊരു വീട്ടിലാണ്. നീനു ഉമ്മയോടൊപ്പം സ്വന്തം വീട്ടിലും. ഉപ്പ അബ്ദുൽ നാസർ ഉമ്മയുമായുള്ള ബന്ധം വേർപിരിഞ്ഞു വേറെ താമസിക്കുകയാണ്.