വീട് വില്‍ക്കാന്‍ സമ്മതിച്ചില്ല, സുപ്രീം കോടതി അഭിഭാഷകയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ന്യൂഡല്‍ഹി. സുപ്രീംകോടതി അഭിഭാഷകയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. നോയിഡയിലാണ് സംഭവം. സുപ്രീം കോടതി അഭിഭാഷകയായ റെനും സിന്‍ഹയെയാണ് ഭര്‍ത്താവായ നിതിന്‍ നാഥ് കൊലപ്പെടുത്തിയത്. സഹോദരന്‍ രണ്ട് ദിവസമായി വിളിച്ചിട്ട് കിട്ടാതെ വന്നതോടെ റെനുവിനെ പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ കാണാതായി. തുടര്‍ന്ന് ഫോണ്‍ ട്രാക്ക് ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ സ്‌റ്റോറുമില്‍ നിന്നും കണ്ടെത്തി.

ഇവരുടെ വീട് വില്‍ക്കാന്‍ നിതിന്‍ നാഥ് ശ്രമിച്ചിരുന്നു. എന്നാല്‍ റെനു അതിനെ എതിര്‍ത്തു. ഇതിനിടെ ഭര്‍ത്താവ് ചിലരില്‍ നിന്നും അഡ്വാന്‍സ് മേടിച്ചിരുന്നു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിലാണ് കൊലപാതകം സംഭവിച്ചത്.