മകന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി രേഖ രതീഷ്

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന സീരിയലിലാണ് രോഖ ഇപ്പോൾ അഭിനയിക്കുന്നത്. രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്. രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്.

ഇപ്പോളിതാ മകനെക്കുറിച്ച് പറയുകയാണ് താരം, ഒരു വിജയ് ആരാധകനാണ്. വിജയിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവൻ ജനിച്ചത്. അതുകൊണ്ടാണോന്ന് അറിയില്ല. വിജയിനോട് അത്രയും ഇഷ്ടമാണ് അവന്. എപ്പോഴും അമ്പലത്തിൽ പോയാലും കുറേ നേരം പ്രാർഥിക്കാറുണ്ട്. അവൻ എന്തായിരിക്കും പ്രാർഥിക്കുന്നതെന്ന് അറിയാൻ വേണ്ടി ചോദിച്ചപ്പോൾ അമ്മ വിജയിയുടെ കൂടെ അഭിനയിക്കണം. അതാണ് പ്രാർഥന എന്നാണ് പറഞ്ഞത്. അതിന്റെ കാരണം എന്റെ കൂടെ അവനും ലൊക്കേഷനിൽ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷൻ ആയിരുന്നത്.

തിരുവനന്തപുരത്താണ് രേഖ ജനിച്ചതെങ്കിലും വളർന്നതും എല്ലാം ചെന്നൈയിലായിരുന്നു. അറിയപ്പെടുന്ന ഡബ്ബിങ് കലാകാരനായ രതീഷ് ആയിരുന്നു താരത്തിൻ്റെ അച്ഛൻ. മമ്മൂട്ടിയുടെ തുടക്കകാലത്ത് ശബ്ദം നൽകിയിരുന്നത് രേഖയുടെ അച്ഛനായിരുന്നു. ഈ കാര്യം മമ്മൂട്ടി പലതവണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അമ്മ രാധാമണി നാടക സിനിമ നടി ആയിരുന്നു.