ബാത്ടബ്ബ് ചിത്രങ്ങള്‍ പിറന്നതങ്ങനെ, രേഖ രതീഷ് തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. പരസ്പരം പരമ്പരയിലെ പദ്മാവതി എന്ന കഥാപാത്രം മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. നാല് പ്രാവശ്യം വിവാഹം കഴിച്ച താരം ഇപ്പോള്‍ മകനൊപ്പമാണ് താമസിക്കുന്നത്.

അടുത്തിടെ മകനൊപ്പം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രേഖ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ബാത്ടബ് ഫോട്ടോഷൂട്ടിനെ കുറിച്ചും അത്തരം ഒരു തീം തെരഞ്ഞെടുത്തതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് രേഖ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്.

രേഖയുടെ വാക്കുകളിങ്ങനെ, ‘ഞാന്‍ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അന്‍പതോ അറുപതോ വയസ്സുണ്ടെന്നാണ് അതില്‍ പരാതിയില്ല. എന്നായാലും പ്രായം കൂടും രണ്ട് വയസ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താല്‍പര്യവും. പക്ഷേ ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും നമ്മുടെ പ്രായത്തിന് ചേരുന്ന ചില ചിത്രങ്ങള്‍ കൂടി വരണമല്ലോ എന്ന്. അങ്ങനെയാണ് വീണ്ടും ഫോട്ടോഷൂട്ടുകള്‍ തുടങ്ങിയതും, ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായതും. ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും. പിന്തുണയുമായി ഒരുപാട് പേര്‍ ഉണ്ട്. മോന് നീന്തല്‍ വളരെ ഇഷ്ടമാണ്. ആദ്യം ഒരു പൂളിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഒന്നിച്ചുളള ഷൂട്ട് പ്ലാന്‍ ചെയ്തത് . പക്ഷേ ലൊക്കേഷനാക്കിയ ഹോട്ടലില്‍ അതിനുളള കൃത്യമായ സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബാത്ത് ടബ് എന്ന ആശയം വന്നത്.

നേരത്തെ മകന്റെ പിന്തുണയെ കുറിച്ചും രേഖ തുറന്ന് പറഞ്ഞിരുന്നു. എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും ഈ ചെറിയ പ്രായത്തില്‍ അവന്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അമ്മ ഫോട്ടോ എടുക്ക് പോസ്റ്റ് ചെയ്യ് എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും മുന്‍പ് ഞാന്‍ അവനോട് ചോദിക്കും. ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്‌തോട്ടെ. മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്, അവന് കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവന്‍ പറയുന്നത് ബ്യൂട്ടിഫുള്‍ പിക് പോസ്റ്റ് ചെയ്യ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത് എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാല്‍ മതി. അവന്റെ യെസ് ആണ് എന്റെ കരുത്ത്.’ -രേഖ നേരത്തെ പറഞ്ഞിരുന്നു.