എന്ന മറ്റുള്ളവർ അമ്മയെന്ന് വിളിക്കുന്നതിൽ മകന് കുശുമ്പുണ്ടായിരുന്നു-രേഖ രതീഷ്

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്.സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

ഇപ്പോളിതാ മകനെക്കുറിച്ച് പറയുകയാണ് രേഖ.മകന്റെ പേരാണ് പച്ചകുത്തിയിരിക്കുന്നത്. അയാനാണ് രേഖയുടെ ലോകം അവനു വേണ്ടിയാണ് അവരുടെ ജീവിതം തന്നെയും. പത്താം വയസിലേക്ക് കടക്കുന്ന അയാൻ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലാണ് പഠിക്കുന്നത്.

മറ്റുള്ളവർ അമ്മയെന്ന് സ്നേഹത്തിൽ വിളിക്കുന്നതിൽ മുൻപ് കുഞ്ഞു കുശുമ്പ് ആയിരുന്നു എന്ന് പറയുകയാണ് രേഖ . മാളവിക രേഖയെ മമ്മ എന്നാണ് വിളിക്കുക, യുവ കൃഷ്ണ അമ്മയെന്നും. അനുമോളായി അഭിനയിക്കുന്ന വൃദ്ധിമോൾക്ക് സ്ക്രീനിന് പുറത്തും രേഖ അച്ഛമ്മ തന്നെ. ഈ വിളികളൊക്കെ കേട്ട് ആണ് അയാന് കുശുമ്പ് വന്നതെന്നും രേഖ പറയുന്നു

‘ഞാൻ മാത്രല്ലേ അമ്മേടെ മോൻ, പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കണെ’ എന്ന് അയാൻ ചോദിക്കുമായിരുന്നു. ‘നിന്റെ അമ്മയെ മറ്റുള്ളവരും അമ്മാന്ന് വിളിക്കുമ്പൊ കൂടുതൽ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാൻ’ എന്ന് പറഞ്ഞതിൽ പിന്നെ അയാന് മറ്റുള്ളവർ അമ്മാന്ന് വിളിച്ചാലും വലിയ പ്രശ്നമില്ല