മൃദുലയും യുവയും എന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല, തുറന്നുപറഞ്ഞ് രേഖ രതീഷ്

മിനിസ്‌ക്രീൻ പ്രേക്ഷകർ കാത്തിരുന്ന വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും തമ്മിലുള്ള വിവാഹത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് നീണ്ട നാളുകൾക്ക് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. ഇവരുടെ വിവാഹാലോചനക്ക് കാരണം രേഖ രതീഷാണെന്ന് ഇരുവരും നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന് രേഖ എത്താത്തത് എന്താണെന്ന ചോദ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു. ഒടുവിൽ നടി രേഖ രതീഷ് തന്നെ ഇതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോൾ.

വാക്കുകൾ, ഓൺസ്‌ക്രീനിൽ എന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തിൽ ഞാൻ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകൾ വന്നിരുന്നു. ഉത്തരം ലളിതമാണ്. എന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ചിലപ്പോൾ ഞാൻ അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആൾ അല്ലെന്ന് അവർക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താൽ ഞാൻ വളരെ സന്തുഷ്ടയാണ്. എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. എന്റെ പ്രാർഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകും

അഭിനയത്തിന് പുറമെ ഡാൻസും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളിൽ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.