ഇടുക്കിയില്‍ ആറുവയസുകാരനെ ബന്ധു ചുറ്റികയ്ക്ക് അടിച്ചു കൊന്നു

ഇ​ടു​ക്കി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ആ​റ് വ​യ​സു​കാ​ര​നെ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച്‌ കൊ​ന്നു. ഇ​ടു​ക്കി ആ​ന​ച്ചാലി​ലാ​ണ് ദാരുണമായ സം​ഭ​വം ഉണ്ടായത് . ആ​മ​ക്കു​ളം സ്വ​ദേ​ശി റി​യാ​സി​ന്‍റെ മ​ക​ന്‍ അ​ല്‍​ത്താ​ഫ് ആ​ണ് മ​രി​ച്ച​ത്.

അതെസമയം കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പറയുന്നു . ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റു​ക​യാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട് . ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​ത്തൂ​വ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.