കിരണ്‍ കൂടുതല്‍ അക്രമം കാണിക്കുന്നത് സഹോദരിയുടെ വീട്ടില്‍ പോയി വരുന്ന ദിവസം-ബന്ധുക്കള്‍

കൊല്ലം: കിരണ്‍ സഹോദരിയുടെ വീട്ടില്‍ പോയി വരുമ്ബോഴാണ് വിസ്മയക്കെതിരെ കൂടുതല്‍ അക്രമം നടത്താറുള്ളതെന്ന് സുഹൃത്തുക്കളില്‍ നിന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍. ഗാര്‍ഹിക പീഡനത്തില്‍ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കിരണ്‍ ജനുവരില്‍ തങ്ങളുടെ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്ന്‌ മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമനും ബന്ധുക്കളും ആവശ്യപ്പെട്ടു. നുവരി രണ്ടിന് തന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടുള്ള കിരണിനെതിരായ കേസ് പുനഃരന്വേഷിക്കണം.

ആ ആവശ്യം ഹര്‍ഷിത അട്ടല്ലൂരിയുടെ മുന്നില്‍ ഉന്നയിക്കും. അന്ന് ആ കേസ് ഒത്തുതീര്‍പ്പാക്കിയത് സിഐ ആണ്. കേസ് ഒത്തുതീര്‍പ്പാക്കുന്നുണ്ടെങ്കിലും ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന് അവനില്‍ നിന്ന് എഴുതി ഒപ്പിടിച്ച്‌ വാങ്ങിക്കുമെന്ന് സിഐ പറഞ്ഞിരുന്നു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട്‌ കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെയാണ് പോകുന്നത്. സര്‍ക്കാരും മാധ്യമങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.

കിരണിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു മോട്ടാര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ മുകേഷ് അന്ന് വീട്ടില്‍ വന്ന് കേസ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയൊരു പ്രശ്‌നവും അവന്‍ ഉണ്ടാക്കില്ലെന്ന് ആ ഉദ്യോഗസ്ഥന്‍ ഞങ്ങളോട് അപേക്ഷിച്ചതാണ്. അതിന് ശേഷമാണ് എന്റെ കൊച്ച്‌ കൊല്ലപ്പെട്ടത്. അനെതിരെയും കേസെടുക്കണം’ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പറഞ്ഞു.

വീട്ടിലെ അക്രമത്തിന് ശേഷം ശരത്‌ലാല്‍ എന്ന എസ്‌ഐയെ മര്‍ദിച്ചിട്ട് പോലും കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതിന്‌ പിന്നില്‍ എന്ത് ഇടപെടലാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി നിലമേലുള്ള വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി എടുക്കുകയാണ്.