മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു, അവളുടെ കണ്ണുകളില്‍ ഒരു ലക്ഷ്യസ്ഥാനം തിരയുന്ന തിളക്കം ഞാന്‍ കണ്ടു, രഞ്ജു രഞ്ജിമാര്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും നിന്നു പൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തി കൂടിയാണ് രഞ്ജു. ഇപ്പോള്‍ യാത്രാ മധ്യേ താന്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ കുറിച്ചും അവള്‍ രാത്രി വൈകിയും നഗരമധ്യതത്തില്‍ നിന്നു ലോട്ടറി വില്‍ക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍.

ആലുവയില്‍ രാത്രി വൈകിയും ലോട്ടറി വില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും അവളുടെ അവസ്ഥ വല്ലാതെ തന്നെ വേട്ടയാടിയെന്നും രഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അവളെ ചേര്‍ത്ത് നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവള്‍ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാന്‍ അവള്‍ക്കൊരു ഉമ്മ തരട്ടെ എന്ന മറുചോദ്യം ചോദിക്കുകയായിരുന്നു. അതുകേട്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞുവെന്നും രഞ്ജു പറഞ്ഞു.

രഞ്ജു രഞ്ജിമാറിന്റെ കുറിപ്പിങ്ങനെ, ഇന്ന് എന്റെ കണ്ണുകളെ കരയിപ്പിച്ച കാഴ്ച്ചയാണ് ഇത്, കുട്ടികളുമായി ലുലുവില്‍ പോയി വരുമ്പോള്‍ ഷവര്‍മ്മ വേണമെന്ന വാശി, വണ്ടി ആലുവ പുളിംച്ചുവട്ടില്‍ shavarma shop ല്‍ നിര്‍ത്തി,, സൈഡില്‍ നിന്ന് ഒരു സുന്ദരിക്കുട്ടി എന്നെ കൈ പൊക്കി കാണിച്ചു, ഞാന്‍ വിചാരിച്ചു പരിചയക്കാരായിരിക്കും എന്ന്, എന്നാല്‍ കുട്ടികള്‍ പറഞ്ഞു ലോട്ടറി വില്ക്കാന്‍ നില്ക്കുന്ന കുട്ടിയാണന്ന്, എന്റെ നെഞ്ച് പിടഞ്ഞു പോയി രാത്രി 8.30 സമയം, ഒരു പെണ്‍ക്കുട്ടി ലോട്ടറി കച്ചവടത്തിന് നില്ക്കണമെങ്കില്‍ അവളുടെ അവസ്ഥ??? അവളെ ചേര്‍ത്ത് നിര്‍ത്തി കാര്യങ്ങള്‍ തിരക്കി,, അവള്‍ എന്നോടു എന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു, പകരം ഞാന്‍ അവള്‍ക്കൊരു ഉമ്മ തരട്ടെ എന്ന് ചോദിച്ചു, അവളുടെ കണ്ണുകള്‍ നിറഞ്ഞു, പക്ഷേ അവളത് പുറത്തേക്ക് വിട്ടില്ല കണ്ണിനുള്ളിലേക്ക് തന്നെ തിരിച്ചുവിട്ടു,,

ശരിക്കും എന്നെ പോലെ, കഴിവതും കരയാതിരിക്കാന്‍ ശ്രമിക്കും, അവള്‍ പറഞ്ഞു, +2 ല്‍ full A+ വാങ്ങി, Nursing ന് പോകാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഈ അടുത്ത കാലത്ത് ബസ്സ് Driver ആയ അച്ഛന് tsrock വന്ന് ശരീരം തളര്‍ന്ന്, ഇപ്പോള്‍ just നില്ക്കാം എന്ന അവസ്ഥ, അവളുടെ കൂടെ ലോട്ടറി വിലക്കാന്‍ അദ്ധേഹവും വന്ന് ഒരു മൂലയ്ക്ക് ഇരിക്കും, മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു, അവളുടെ കണ്ണുകളില്‍ ഒരു ലക്ഷ്യസ്ഥാനം തിരയുന്ന തിളക്കം ഞാന്‍ കണ്ടു, അവളുടെ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന ലോട്ടറി വാങ്ങി സഹായിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്, ഇനി എന്തെങ്കിലും സഹായം ചെയ്യാന്‍ ദൈവം എനിക്ക് അവസരം തരട്ടെ ,,, God bless you മോളെ,,, എന്തെങ്കിലും സഹായം ചെയ്യാന്‍ സന്മനസ്സുള്ളവര്‍ ഉപേക്ഷ വിചാരിക്കരുത് 8281645054 ( രമേശ് KV വാസുദേവന്‍)