എംപറർ ഇമ്മാനുവൽ പൊളിക്കണം, ഹിന്ദു മഹാസഭയിൽ ഭിന്നത

എംപറർ ഇമ്മാനുവൽ സഭയുടെ പള്ളിയും കൂടാരവും പൊളിക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാ സഭയിൽ ഭിന്നത. എംപറർ ഇമ്മാനുവൽ സഭയെ ബാബറി മസ്ജിദിന്നോട് ഉപമിച്ച് ഹിന്ദു മഹാ സഭ നാഷണൽ സംഘടന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ നടത്തുന്ന സമരത്തിനെതിരെ ഹിന്ദു മഹാ സഭ സ്റ്റേറ്റ് പ്രസിഡന്റ് സി. ജെ. കിഷൻ രംഗത്ത്. കഴിഞ്ഞ ഏതാനും നാളുകളായി തൃശൂരിലെ എമ്പറർ എമ്മാനുവേൽ സഭയുടെ ആസ്ഥാനത്തിനു മുന്നിലും മറ്റുമായി ഒരു വിഭാഗം ഹിന്ദു മഹാസഭ പ്രവർത്തകർ സമരം നടത്തിവരികയാണ്‌. നാഷണൽ സംഘടന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ ആണ്‌ ഇതിനു നേതൃത്വം നല്കുന്നത്. എമ്പറർ എമ്മാനുവേൽ പൊളിച്ച് കളയണം എന്നാവശ്യപ്പെട്ട് തൃശൂരിലെ മൂര്യാട് നിന്നും മഹാസഭ പ്രകടനവും നടത്തിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സഭ ഭീഷണി ഉയർത്തുന്നു എന്നും മയക്ക് മരുന്ന് മദ്യം എന്നിവയുടെ കലവറയാണ്‌ എമ്പറൽ എമ്മാനുവേൽ ആസ്ഥാനം എന്നും ആരോപണം ഉന്നയിച്ചിരുന്നു. തൃശൂരിലെ മൂര്യാട് വൻ തോതിൽ നെല്പാടം നികത്തി ഉണ്ടാക്കിയതാണ്‌ എമ്പറർ എമ്മാനുവേൽ പള്ളിയും ആസ്ഥാനവും. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം പൊളിച്ച് കളയണം എന്നും സമരം നടത്തുന്ന ഹിന്ദു മഹാസഭയുടെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇപ്പോൾ ഇതിനെതിരേയും എംപറർ ഇമ്മാനുവൽ ചർച്ചിനു അനുകൂലമായും ഹിന്ദു മഹാ സഭസ്റ്റേറ്റ് പ്രസിഡന്റ്‌ സി. ജെ. കിഷൻ പ്രതികരിച്ചിരിക്കുന്നു. ഹിന്ദു മഹാ സഭയുടെ പേരിൽ നടത്തുന്ന സമരത്തേ അദ്ദേഹം തള്ളിപറയുകയും ചെയ്തിരിക്കുകയാണ്‌. അതേ സമയം എംപ്പറർ ഇനുവൽ സഭ ഹിന്ദു ജനതയ്ക്ക് എതിരല്ല എന്ന് ഉറപ്പുവരുത്തികൊണ്ട് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ സി. ജെ. കിഷൻ സഭയ്ക്ക് എതിരെ സ്വാർത്ഥതാത്പര്യങ്ങൾ കൈകൊണ്ട ഹിന്ദു മഹാ സഭ ദേശീയ സംഘടന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്റെ നിലപാടിനെ അപലപിച്ചു. എംപറർ ഇമ്മാനുവൽ സഭയെ ബാബറി മസ്ജിദിന്നോട് ഉപമിച്ച് ഹിന്ദു മഹാസഭയുടെ ദേശിയ ഘടകവും, കേരള സംസ്ഥാന ഘടകവും അറിയാതെ എംപറർ ഇമ്മാനുവലിനെതിരെ സമരപരിപാടികൾ സംഘടിപ്പിച്ചു എന്നും പറയുന്നു.തുടർന്ന് സമരം നിർത്തലാക്കാൻ സഭാ ഭാരവാഹികളോട് ഒരുകോടി രൂപ ആവശ്യപെടുകയും ചെയ്തു എന്നും ഗുരുതരമായ ആരോപണം ഉയരുകയാണ്‌.

ഇതിനിടെ സിയോൺ സഭയുടെ മാനേജിങ്ങ് ട്രസ്റ്റി ബിനോറ്റ് മഡപത്തിൽ സമരം നടത്തുന്ന ഹിന്ദു മഗാസഭ നേതാക്കൾക്കെതിരേ പോലീസിൽ പരാതി നല്കി. സഭയേ അവഹേളിച്ചും നിന്ദിച്ചും ഫേസ്ബുക്കിൽ ഹിന്ദു മഹാസഭയുടെ നേതാവ് രഞ്ജിത്ത് രവീന്ദ്രൻ പ്;ഓസ്റ്റുകൾ ഇട്ടു എന്നും പരാതിയിൽ പറയുന്നു. എതിർ കക്ഷികൾ കലാപ നീക്കം നടത്തുന്നു എന്നും സമുദായ സ്പർദ്ധ ഉണ്ടാക്കുന്നു എന്നും പരാതിയിൽ ഉണ്ട്. ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്നും ഒരു കോടി രൂപ നല്കിയാൽ സമരത്തിൽ നിന്നും പിൻ മാറാം എന്നും ഹിന്ദു മഹാസഭയുടെ സമരം നടത്തുന്ന ആളുകൾ അറിയിച്ചു എന്നും സിയോൻ സഭയുടെ ആളുകൾ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. ബാബറി മസ്ജിദ് തകർത്തത് പോലെ എമ്പറർ എമ്മാനുവേലിന്റെ ആസ്ഥാന കെട്ടിടം തകർക്കണം എന്ന് എതിർ കക്ഷികൾ പ്രസംഗിച്ചതായും പരാതിയിൽ ഉണ്ട്.

മുമ്പ് എംപറർ ഇമ്മാനുവൽ സഭയുടെ ആസ്ഥാനത്ത് വൻ തോതിൽ അക്രമം ഉണ്ടായിരുന്നു. സഭയിൽ നിന്നും മാറിയ വിശ്വാസിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾ:പ്പെടെ ഒരു ഡസനോളം ആളുകൾക്കെതിരേ വധ ശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. ഇതിനേ തുടർന്ന് ഹിന്ദു മഹാസഭയുടെ ഒരു വിഭാഗം സമയവുമായി രംഗത്ത് വരികയായിരുന്നു. എന്നാൽ ഈ സമരത്തേ തുടർന്ന് സിയോൻ സഭയേ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന വിഭാഗങ്ങൾ ഹിന്ദു മഹാസഭയിൽ തന്നെ രൂപപ്പെട്ടിരിക്കുകയാണ്‌