മുപ്പത്തിയഞ്ചുകാരിയായി അഭിനയിക്കുമ്പോൾ എനിക്ക് പ്രായം 19ആണ്-രശ്മി ബോബൻ

മലയാളികളുടെ പ്രിയതാരമാണ് രശ്മി ബോബൻ.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി പ്രേക്ഷകർക്ക് രശ്മിയെ അറിയാം.അച്ചുവിന്റെ അമ്മ,രാപ്പകൽ,വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്.ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.പെയ്തൊഴിയാതെ എന്ന സിനിമയിലെ അസ്സോസിയേറ്റ് സംവിധായകനായിരുന്നു ബോബൻ സാമുവേൽകുറച്ചുനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആകുന്നത്.രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും.കഴിഞ്ഞ ദിവസമാണ് താരം നാൽപ്പതാം ജന്മദിനം ആഘോഷിച്ചത്

ഇപ്പോളിതാ ബോഡി ഷെയിമിം​ഗിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.നമ്മുടെ മുൻവിധികൾ മാറ്റി വെക്കണമെന്നും ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ ഇ കാര്യങ്ങൾ താൻ കളയുമെന്നും തനിക്ക് നേരിടുന്ന അതെ അവസ്ഥ തീരെ മെലിഞ്ഞവരും നേരിടുന്നുണ്ടെന്നും അവർ കടന്നു പോകുന്ന മാനസിക അവസ്ഥ അവർക്കല്ലേ അറിയൂ എന്നും രശ്മി ചോദിക്കുന്നു.ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്,വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്

പല സ്ഥലത്തും ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും.മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ.നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ.ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്.പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല.അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ്ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട് ജ്വാലയായ് യിൽ 35വയസ്സുകാരിയായപ്പോൾ എന്റെ പ്രായം 19ആണ്.ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല.ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ല