അല്ഫാമിൽ ക്യാൻസറിന്റെ മുഖ്യ കാരണമായ 2 കെമിക്കലുകൾ, സൂക്ഷിക്കുക

അൽഫാം ചിക്കൻ കഴിച്ച് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് എന്ന 33 കാരി മരിച്ചത് ആഹാരത്തിലെ വിഷം വീണ്ടും നമുക്ക് മുന്നറിയിപ്പ് നല്കുന്നു. അല്ഫാം ചിക്കനും ഗ്രില്ല് ചിക്കനും ഒക്കെ പുറകേ മലയാളികൾ രുചി നോക്കി പായുമ്പോൾ ഭക്ഷ്യ വിഷം മാത്രമല്ല ഇതിൽ ക്യാൻസറിനു കാരണമായ രാസ പദാർഥം കൂടി ഉണ്ട് എന്നറിയുക. അൽഫാമിലും ഗ്രില്ല് ചെയ്ത് ഇറച്ചിയിലും കരിയും പുകയും ഉണ്ടാകും. കരിഞ്ഞ ആഹാരത്തിൽ ധാരാളം കാർസിനോജനുകൾ ഉണ്ട്. കാർസിനോജനുകൾ ക്യാൻസറിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ്‌.

കൂടാതെ തീജ്വാലകളിൽ നിന്നും ഉയരുന്ന പുക ക്യാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളെ ഉല്പ്ദാദിപ്പിക്കും. ‌ക്യാൻസറിനു കാരണമായ കാർസിനോജനുകൾക്ക് പുറമേ ഹെറ്റ റോസ് സൈക്ക്ലിക് എന്ന കെമിക്കലും ഗ്രിൽ ചെയ്തതും മറ്റുമായ ആഹാരങ്ങളിൽ ഉണ്ട്.

ചില കാർസിനോജനുകൾ കോശത്തിന്റെ ഡിഎൻഎ മാറ്റുന്നതിലൂടെ ക്യാൻസറിന് കാരണമാകുന്നു. മറ്റുള്ളവ ഡിഎൻഎയെ നേരിട്ട് ബാധിക്കില്ല, മറിച്ച് മറ്റ് വഴികളിൽ ക്യാൻസറിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, അവ കോശങ്ങളെ സാധാരണ നിരക്കിനേക്കാൾ വേഗത്തിൽ വിഭജിക്കാൻ കാരണമായേക്കാം, ഇത് ഡിഎൻഎ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. എല്ലാ വിധത്തിലും കരിഞ്ഞതും പുകയിൽ ഉണ്ടാക്കിയതുമായ ഇറച്ചി വിഭവങ്ങളും ഇഷ്ടപ്പെട്ട അല്ഫാം ചിക്കനും ഗ്രില്ലും ഒക്കെ നന്നായി കാർസിനോജനുകൾ അടങ്ങിയതാണ്‌. ഇത് ശരീര കോശങ്ങൾ അസാധാരണമായി വിഭജിക്കപ്പെടാനും ഡി എൻ എ മാറ്റത്തിനും വഴിവെയ്ച്ച് ക്യാൻസർ അന്ന മഹാ മാരക രോഗത്തിലേക്ക് എത്തിക്കും.

നല്ല രീതിയിൽ ബാർബിക്യൂ ചെയ്ത മാംസഭക്ഷണങ്ങൾ നിങ്ങളുടെ രുചി മുകുളങ്ങളെ സംതൃപ്തിപ്പെടുത്തുമെന്ന കാര്യം തീർച്ചയാണ്. എന്നാലിത് നിങ്ങളുടെ ശരീരത്തെ അത്രയധികം തൃപ്തിപ്പെടുത്തില്ല എന്നറിയാമോ. ഗ്രില്ലിലെ തീജ്വാലകളിൽ നിന്നും ഉയരുന്ന പുക ക്യാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളെ രൂപപ്പെടുത്തുമെന്ന് കണ്ടെത്തിയിരിക്കുന്നു. എന്നുകരുതി നിങ്ങളുടെ പ്രിയപ്പെട്ട ഗ്രിൽഡ് വിഭവങ്ങൾ ഒരിക്കലും കഴിക്കരുതെന്ന് ഇതിനർത്ഥമില്ല. മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പുക മണം കുറവുള്ളതും ഒട്ടും കരിയാത്തതുമായ ഇറച്ച് മാത്രം കഴിക്കുക. അതിനായി ചൂട് അടിക്കുമ്പോൾ തന്നെ ഇറച്ചി വേകുവാൻ 8 മുതൽ 12 മണിക്കൂർ വരെ ഇറച്ച് മാരിനേറ്റ് ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇത്തരത്തിൽ മൃദുത്വം വരുത്തിയ ഇറച്ച് ചൂട് കാണുമ്പോൾ തന്നെ വേകും. മാത്രമല്ല ബാർബിക്യൂവിലും ഗ്രില്ലിലും ഇറച്ചി കൂടുതൽ സമയം കുക്ക് ചെയ്യരുത്. ആവശ്യത്തിനു വെന്ത് കഴിഞ്ഞാൽ ഉടൻ നീക്കം ചെയ്യണം. എന്നാൽ കേരളത്തിൽ ഇതൊന്നും ഹോട്ടലുകാർ ചെയ്യാറില്ല. അൽ ഫാം ചിക്കൻ ഒരിക്കൽ തീയിൽ ഉണ്ടാക്കി അട്ടിയിട്ട് വയ്ക്കും. തലേ ദിവസത്തേ വരെ അട്ടിയിട്ട് വയ്ച്ചിരിക്കും. കസ്റ്റമർ വരുമ്പോൾ ഒരിക്കൽ കരിച്ച് പുകച്ച് വയ്ച്ചിരിക്കുന്ന അല്ഫാം ചിക്കൻ വീണ്ടും എടുത്ത് തീയിൽ വയ്ക്കും. ഇങ്ങിനെ എത്രയോ തവണ ഇവർ തീയിൽ ഇട്ട് ചൂടാകുമ്പോൾ അതിൽ ക്യാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളും കാർസിനോജനുകളും ധാരാളം ഉണ്ടാകും. ഇതെല്ലാം ധാരാളം ഉപയോഗിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ ആരോഗ്യ സുരക്ഷയും പാലിച്ചാണ്‌ ചെയ്യുന്നത്.

അൽ ഫാം ചിക്കൻ നമ്മൾ വാങ്ങുമ്പോൾ കരി പറ്റാത്തതും പുകയാത്തതുമായ ചിക്കൻ പീസുകൾ കിട്ടില്ല. കാരണം അൽ ഫാം ചിക്കനിലേ പുകയിലും തീയിലും ഉണ്ടാക്കിയതിന്റെ രുചികൂടിയാണ്‌ അതിന്റെ ടേസ്റ്റ്. അല്ഫാം ചിക്കനിലെ പുകയുടേയും അതിന്റെ സോസിന്റെയും മണവും രുചിയും മാറ്റി വയ്ച്ചാൽ അത് സാധാരണ പുഴുങ്ങിയ ഒരു ചിക്കൻ പോലെയായി. എന്നാൽ ഇത്തരത്തിൽ പുകയിൽ കുക്ക് ചെയ്യുന്ന ചിക്കൻ ഉണ്ടാക്കുന്ന മാരകമായ സൈഡ് ഇഫക്ടുകൾ അറിയാതെ പോകരുത്. മലയാളികൾ ക്യാൻസറിന്റെ പിടിയിലാണ്‌. ഇപ്പോൾ നാടെങ്ങും പറ്റരുന്ന അൽ ഫാം ചിക്കൻ ദ്രമം മലയാളിയുടെ ആരോഗ്യത്തിന്റെ മറ്റിരു വൻ ദുരന്തം കൂടി ആയിരിക്കും. ഇതിന്റെ ഭവിഷ്യത്തിൽ മലയാളിയുടെ സമൂഹത്തിലേക്ക് എത്തപ്പെടാൻ ഒരു 5 വർഷം കൂടി എടുക്കും. അപ്പോൾ മാത്രമാണ്‌ ഈ പുകഞ്ഞതും കരിഞ്ഞതുമായ ഭക്ഷണത്തിന്റെ ദുരന്തം നമ്മൾ മനസിലാക്കൂ.

ഇപ്പോൾ രണ്ടു മാസം മുൻപ് വ്യാപക പരാതി ഉണ്ടായതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലിൽ നിന്നാണ്‌ കോട്ടയത്ത് നേഴ്സിനു ഭക്ഷ്യ വിഷം ഉണ്ടായി മരണം നടന്നത്. പൂട്ടിയ ഹോട്ടലുകൾ വീണ്ടും തുറക്കാൻ ആരാണ്‌ കാരണം. ആ കാരണക്കാർ സർക്കാരും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ആണ്‌. 33 വയസിൽ ആഹാരത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജിനു നീതി കിട്ടാൻ എല്ലാ കുറ്റവാളികളേയും നിയമത്തിനു മുന്നിൽ എത്തിക്കണം. തദ്ദേശ സ്ഥാപന സിക്രട്ടറി, ജില്ലാ ധികാരികൾ തുടങ്ങി എല്ലാവർക്കും എതിരേ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. ഹോട്റ്റൽ ഉടമയേ കൊലപാതകം ചുമത്തി ജയിലിൽ അടക്കണം. ഒരു കേസിൽ എങ്കിലും നടപടി ഉണ്ടായാലേ ഇനിയും ആഹാരത്തിൽ വിഷം കലർത്തി സർക്കാരും ഹോട്ടലുകാരും ആളുകളേ കൂട്ടകൊല ചെയ്യാതിരിക്കൂ

ഹോട്ടലിൽ നിന്നും പണം നല്കി വിഷം വാങ്ങി തിന്നുകയാണ്‌ മലയാളികൾ എന്ന് പണ്ടേ പറയാറുണ്ട്. ഇപ്പോൾ അല്ഫാം ചിക്കനും കുഴിമന്തിയും ആണ്‌ വില്ലൻ. നിങ്ങൾക്ക് അറിയാമോ ആഹാരം കുക്ക് ചെയ്ത് തണുത്ത് കഴിഞ്ഞാൽ 30 മിനുട്ടു മുതൽ അതിൽ ബാക്ടീരിയ പ്രവേശിച്ച് വിഷാംശം പടർത്തും. നമ്മൾ ഹോട്ടലിൽ നിന്നും കഴിക്കുന്ന മിക്ക ആഹാരവും ദിവസങ്ങൾക്കും മണിക്കൂറുകൾക്കും മുമ്പേ ഉണ്ടാക്കിയതാണ്‌. കുക്ക് ചെയ്ത് 30 മിനുട്ടിനുള്ളിൽ ആഹാരം കഴിക്കുന്നതാണ്‌ ഏറ്റവും നല്ലത്