അഭ്യൂഹങ്ങൾക്ക് വിരാമം, ബിഗ് ബോസ് 3യിൽ ഉണ്ടാകുമോയെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി റിമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

മോഹൻലാൽ അവതാരകനായെത്തുന്ന ബി​ഗ് ബോസ് 3 പ്രഖ്യാപിച്ചപ്പോൾ മുതൽ റിമി ഉണ്ടാകുമോയെന്ന ചോദ്യങ്ങളുമായി ആരാധകർ രം​ഗത്തെത്തിയിരുന്നു.ബിഗ് ബോസ് 3യിൽ റിമി ടോമിയും ഉണ്ടെന്ന് പറയുന്നു വീഡിയോകളും വാർത്തകളും പ്രചരിച്ചതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റിമി ഇപ്പോൾ. ഒരു വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘എന്തിനാണ് ഈ ആളുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകൾ ചോദിക്കുന്നു ബിഗ് ബോസിൽ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാർത്തകൾ തരണം ചെയ്യാൻ ഇതേ ഇപ്പോൾ വഴി ഉള്ളൂ’ എന്നാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങളും ആരാധകരും റിമിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴുള്ള ബഹുമാനം പോകും, ബിഗ് ബോസിൽ പോകരുത് എന്നൊക്കെയാണ് ചില കമന്റുകൾ. ചാനൽ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം എന്ന് നിർദേശിക്കുന്നവരുമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ബിഗ് ബോസ് 3 പ്രഖ്യാപിച്ചത്. രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂരിന്റെ പേരുകൾ വരെ ഇത്തവണത്തെ സീസണിൽ ഉയർന്നുകേൾക്കുന്നുണ്ട്. സീമ വിനീത്, അർച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാർക്കലി മരക്കാർ , റിമി ടോമി തുടങ്ങി നിരവധി പേരുകൾ ആണ് ആരാധകർ ഉയർത്തുന്നത്