ആദ്യമായി കുട്ടിമണിയുടെ ചിത്രം പങ്കുവച്ച് റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

അനുജൻ റിങ്കുവിന്റെയും അനുജത്തി റിനുവിൻെറയും മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും റിമി പങ്കിടാറുണ്ട്. തന്റെ കുട്ടിപട്ടാളങ്ങൾ എന്നാണ് അവരെ റിമി വിശേഷിപ്പിക്കുന്നത്. അടുത്തിടെയാണ് റിമിയുടെ അനുജത്തി റീനുവിന് ആണ് ഒരു കുഞ്ഞുകൂടി പിറന്നത്. സ്നേഹത്തോടെ കുട്ടിമണി എന്നാണ് റിമി അടക്കം ഉള്ളവർ വാവയെ വിളിക്കുന്നതും.

റിമിയുടെ യൂട്യൂബ് വീഡിയോകളിലൂടെ കുട്ടാപ്പിയെ പ്രേക്ഷകർക്ക് പരിചയമുണ്ട്. അത്യാവശ്യം സപ്പോർട്ടുമായി കുട്ടാപ്പി റിമിയുടെ ഒപ്പം കൂടാറുണ്ട്. കുട്ടിമണിയെ കയ്യിലെടുത്തിരിക്കുന്ന ചിത്രം റമി ആരാധകരുമായി പങ്കുവെച്ചു. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)