ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക് കടുത്ത ഹിന്ദുമതക്കാരനും ഇന്ത്യൻ വംശജനും ആണ്‌. എന്നിരിക്കെയാണ്‌ അദ്ദേഹത്തേ പരിഹസിക്കാൻ ഒരു മാധ്യമം പാക്കിസ്ഥാനി എന്ന് വിളിച്ച് വംശീയ ആക്ഷേപം നടത്തിയത്.ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് നറ്റക്കുകാണ്‌. അതിന്റെ ചൂടേറിയ പ്രചാരണത്തിലാണ്‌ ഈ ആക്ഷേപം ഉണ്ടായത്.ഋഷി സുനക് പ്രതിഷേധിക്കുകയാണ്‌..അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെയാണ്‌

പെൺമക്കളായ കൃഷ്ണയുടെയും അനൗഷ്‌കയുടെയും മുന്നിൽ വെച്ച് ആണ്‌ എന്നെ പാക്കി എന്ന് വിളിച്ചത്.ഇത് എന്നെ സംബന്ധിച്ച് അപകീർത്തികരമാണ്‌.പാക്കി വിളി എന്നെ അപമാനിച്ചിരിക്കുന്നു.പാകി“ എന്ന അപകീർത്തികരമായ പദം ഉപയോഗിച്ച് എന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്‌. എന്റെ പെണ്മക്കളുടെ മുന്നിൽ വയ്ച്ചാണ്‌ എന്നെ ഇങ്ങിനെ വിളിച്ചത്.അംഗീകരിക്കാൻ ആകില്ല.അതിനാൽ തന്നെ ഞാൻ രോക്ഷാകുലനാണ്‌..വംശീയ അധിക്ഷേപത്തിൻ്റെ റെക്കോർഡിംഗ് സംപ്രേഷണം ചെയ്ത ഒരു വാർത്താ ചാനലാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്.ബ്രിട്ടനിലെ ആദ്യത്തെ വംശീയ ന്യൂനപക്ഷ പ്രധാനമന്ത്രിയായ സുനക് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പാതയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു, “ഇത് വേദനിപ്പിക്കുന്നു, ഇത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. ഞാൻ ആ വാക്കുകൾ നിസ്സാരമായി ആവർത്തിക്കുന്നില്ല. ഞാൻ മനഃപൂർവ്വം അങ്ങനെ ചെയ്യുന്നു, കാരണം ഇത് വളരെ പ്രധാനമല്ല. അത് എന്താണെന്ന് ആ വാക്കിലും വിളിയിലും വ്യക്തമായുണ്ട്.

സ്ഥാനാർത്ഥികളെയും പ്രചാരകരെയും നിങ്ങൾ കാണുമ്പോൾ, വംശീയവും സ്ത്രീവിരുദ്ധവുമായ ഭാഷയും ഉണ്ടാകരുത്. 44 കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.റിഫോം യുകെ പാർട്ടിയുടെ നേതാവ് ഫാരേജ്, പരാമർശങ്ങളെ “ഭയങ്കരം” എന്ന് അപലപിക്കുകയും പ്രചാരകനായ ആൻഡ്രൂ പാർക്കറുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുകയും ചെയ്തു. പാർലമെൻ്റിലേക്ക് മത്സരിക്കുന്ന ഫാരേജ്, കുറച്ച് വ്യക്തികൾ “ഞങ്ങളെ നിരാശപ്പെടുത്തി” എന്നും അത്തരം വികാരങ്ങൾ പാർട്ടിയുടെയോ അതിൻ്റെ അനുയായികളുടെയോ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.ചിലർ പ്രകടിപ്പിക്കുന്ന ഭയാനകമായ വികാരങ്ങൾക്ക് എൻ്റെ സ്വന്തം കാഴ്ചപ്പാടുകളുമായോ ഞങ്ങളുടെ ബഹുഭൂരിപക്ഷം വരുന്ന ഞങ്ങളുടെ പിന്തുണക്കാരുമായോ അല്ലെങ്കിൽ യുകെയിലെ പരിഷ്കരണങ്ങളുമായോ യാതൊരു ബന്ധവുമില്ല,“ ഫാരേജ് പ്രസ്താവനയിൽ പറഞ്ഞു.

വംശീയ വിരുദ്ധ സംഘടനയായ ഹോപ്പ് നോട്ട് ഹേറ്റ് അനുസരിച്ച്, റിഫോം യുകെയ്ക്ക് വർഷത്തിൻ്റെ തുടക്കം മുതൽ 166 സ്ഥാനാർത്ഥികളെ പിൻവലിക്കേണ്ടി വന്നിട്ടുണ്ട്, അവരിൽ പലരും വംശീയമോ നിന്ദ്യമോ ആയ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.ഇത്തരം വിഷയങ്ങൾ മൂലം തിരഞ്ഞെടുപ്പ് വരെ നിർത്തിവയ്ക്കാൻ യു കെയിൽ നിയമം ഉണ്ട്.

ഋഷി സുനകിനെ പാക്കിസ്ഥാനിയുമായി കൂട്ടിയിണക്കി വംശീയ അധിക്ഷേപമാണ്‌ നടത്തുന്നത് എന്നും വിമർസനം ഉണ്ട്.2022 ഒക്ടോബർ 25 മുതൽ യുണൈറ്റഡ് കിങ്ഡംത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷ് ഇന്ത്യക്കാരനാണ്‌ ഋഷി സുനക്.കിഴക്കൻ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി സതാംപ്ടണിൽ ജനിച്ച സുനക് വിദ്യാഭ്യാസം നേടിയത് വിൻചെസ്റ്റർ കോളേജിലായിരുന്നു. ഇൻഫോസിസ് സ്ഥാപിച്ച ഇന്ത്യൻ കോടീശ്വരനായ വ്യവസായി എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തി ആണ്‌ ഭാര്യ.

അക്ഷത മൂർത്തിയും യു കെ ബില്യണർ ആണ്‌. 2015 ലെ പൊതു തിരഞ്ഞെടുപ്പിൽ റിച്ച്മണ്ടിലേക്ക്   തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തെരേസ മേയുടെ രണ്ടാമത്തെ സർക്കാരിൽ പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചു. തുടർന്നാണ്‌ പ്രധാനമന്ത്രി പദത്തിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ഇന്ത്യൻ വ്യവസായി എൻ ആർ നാരായണ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള കാറ്റമരൻ വെൻ‌ചേഴ്‌സിന്റെ ഡയറക്ടർ ആയിരുന്നു സുനക്.

ഇന്ത്യയുമായി ഏറെ ബന്ധം സൂക്ഷിക്കുന്ന ആളും നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്തും ആണ്‌ ഋഷി സുനക്. ഇന്ത്യൻ ക്ഷേത്രങ്ങൾ ഇപ്പോഴും ഋഷി സുനകിന്റെയും ഭാര്യ അക്ഷതയുടേയും ആകർഷണം ആണ്‌. ഇന്ത്യയിൽ നിരവധി തവണ ഔദ്യോഗികവും സ്വകാര്യ സന്ദർസനവും ഇവർ നടത്തിവരാറുണ്ട്.