അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങി 8 വര്‍ഷമായി, രഘുവിനും സംഗീതയ്ക്കും വിവാഹവാര്‍ഷികം

ആര്‍ജെ രഘു ശബ്ദത്തിലൂടെ ശ്രോതാക്കള്‍ക്ക് മുന്നില്‍ എത്തിയെങ്കിലും കൂടുതല്‍ പേര്‍ രഘുവിനെ അറിയുന്നത് ബിഗ് ബോസിലൂടെയാണ്. എന്നാല്‍ ഷോയിലെ പ്രകടനത്തില്‍ രഘുവിന് വിമര്‍ശകരും പിന്തുണയ്ക്കുന്നവരും ഉണ്ടായി. ഷോയില്‍ നിന്നും പുറത്ത് എത്തിയതിന് ശേഷം രഘു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പുകള്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രഘു.

വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് രഘുവും സംഗിതയും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെചച് കുറിപ്പിലൂടെയാണ് സംഗീതയ്ക്ക് തന്നെ ഏല്‍പ്പിച്ച് കൊടുത്ത കഥ രഘു പറഞ്ഞത്. എട്ട് വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് എന്ന കാര്യവും രഘു കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

രഘുവിന്റെ കുറിപ്പ് ഇങ്ങനെ;

കുറെ വര്‍ഷം മുന്നേ ഇതേപോലെ ഒരു ദിവസം ഞാന്‍ എന്നെ അങ്ങോട്ട് ഏല്പിച്ചു , ഏറ്റെടുത്തു , ഇതുവരെ എത്തിച്ചു , ‘ ഇനി എന്ത് ‘ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല , ചോദിക്കുകയും ഇല്ല … എന്നും ഒരു പടി പിന്നില്‍ നടക്കാന്‍ തന്നെയാണിഷ്ടം കാരണം ‘ ലോകത്തെ ഏറ്റവും ശ്കതി യുള്ള പോരാളികള്‍ സമയവും , ക്ഷമയുമാണ് ‘ ലിയോ ടോള്‍സ്റ്റോയി എഴുതി വെച്ച ഈ വാചകം എനിക്ക് പ്രവര്‍ത്തികമാക്കിത്തന്നതും. അതുവരെ കോഴിക്കോട്ടങ്ങാടിയുടെ ലിമിറ്റഡ് സ്വപ്നങ്ങളില്‍ ജീവിച്ച എനിക്ക് ആകാശത്തോളം വലിയ സ്വപ്നങ്ങളിലേക്കുള്ള വഴി കാണിച്ചു തന്നതും ഈ ആളാണ് . ഫുള്‍ ടാങ്കില്‍ സ്വാതന്ത്രത്തിന്റെ പെട്രോള്‍ നിറച് നല്ല മൈലേജോടെ ഈ വണ്ടി ഇനിയും ഓടും എന്ന വിശ്വാസത്തില്‍ …… അയാളുടെ കൂടെ ജീവിക്കാന്‍ തുടങ്ങി 8 വര്‍ഷമായി ഇന്നേക്ക് ( 8 ന്റെ പണി ഞാന്‍ കൊടുത്തിട്ടു 8 വര്‍ഷമായി എന്ന് തിരുത്തി വായിക്കാനപേക്ഷ )

https://www.instagram.com/p/B_4MHv7Dhmj/